കശ്മീരിലെ ശൂന്യത മുതലെടുക്കുക ഭീകരർ; ഫാറൂഖ് അബ്ദുല്ലയുടെ തടവിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: കശ്മീരിൽ ഫാറൂഖ് അബ്ദുല്ലയെ പോലുള്ള ദേശീയ നേതാക്കളെ തടവിലാക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ ശൂന്യത മുതലെടുക്കുക ഭീകരരാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയെ മുഴുവനായി വിഭജിച്ചുനിർത്താനുള്ള രാഷ്ട്രീയ ആയുധമായി ഇതുവഴി കശ്മീരിനെ മാറ്റുമെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും േലാക്സഭാ അംഗവും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്കുമേൽ ജമ്മു-കശ്മീർ െപാതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത്. ഭീകരർക്കും തീവ്രവാദികൾക്കും മേൽ ചുമത്താറുള്ള നിയമമാണിത്. ഫാറൂഖ് അബ്ദുല്ലയുടെ ശ്രീനഗർ ഗുപ്കർ റോഡിലെ വസതി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഫാറൂഖ് അബ്ദുല്ലക്കുമേൽ പി.എസ്.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പി.എസ്.എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ നേതാവും എം.പിയുമാണ് ഫാറൂഖ് അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.