Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid India
cancel
Homechevron_rightNewschevron_rightIndiachevron_rightആ​ശ്വാസത്തിൻെറ...

ആ​ശ്വാസത്തിൻെറ ദിനങ്ങൾ; രാജ്യത്ത്​ ഒരാഴ്​ചയായി ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​​ അഞ്ച്​ ശതമാനത്തിന്​ താഴെ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാംതരംഗത്തിൻെറ ആഘാതം കുറഞ്ഞുവരികയാണെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്​ച 70,421 പുതിയ കോവിഡ് കേസുകളും 3,921 മരണങ്ങളുമാണ്​ റിപ്പോർട്ട് ചെയ്​തത്​.

ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്​. ഏപ്രിൽ ഒന്നിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ്​ കേസുകളാണ്​ തിങ്കാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​.

ഇന്ന്​ റിപ്പോർട്ട്​ ചെയ്​ത കേസുകളിൽ മുന്നിൽ തമിഴ്​നാടാണ്​, 14,106. കേരളം (11,584), മഹാരാഷ്ട്ര (10,442) എന്നിങ്ങനെ തൊട്ടുപിറകിലുണ്ട്​. രാജ്യത്ത് ഇതുവരെ 2,95,10,410 കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ദൈനംദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്​ചയായി അഞ്ച്​ ശതമാനത്തിന്​ താഴെയാണ്​. തിങ്കളാഴ്​ച 4.71 ശതമാനമാണ്​. കോവിഡ്​ കേസുകൾ കുറഞ്ഞതിനെ തുടർന്ന്​ പല സംസ്​ഥാനങ്ങളും ലോക്​ഡൗണിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiacovid19
News Summary - Test positivity in the country is below five per cent for a week
Next Story