'തബ്ലീഗ് വേട്ടക്ക് പ്രേരണ പൗരത്വപ്രക്ഷോഭങ്ങള്‍'; തുറന്നടിച്ച് ബോംബെ ഹൈകോടതി
text_fieldsന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധി, വിദ്വേഷപ്രചാരണത്തിനെതിരെ സുപ്രീംകോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിന് ബലമേകുമെന്ന് പ്രതീക്ഷ.കോവിഡിെൻറ പേരിൽ തബ്ലീഗ് ജമാഅത്തിനെ വേട്ടയാടാൻ അധികൃതരെ പ്രേരിപ്പിച്ചത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പൗരത്വ പ്രക്ഷോഭങ്ങളാണെന്നും, ബോംബെ ഹൈകോടതി ഒൗറംഗാബാദ് ബെഞ്ച് വിധിപ്രസ്താവത്തിൽ തുറന്നടിച്ചിരുന്നു.
ഇത്തരമൊരു വേട്ടയിലൂടെ തബ്ലീഗ് പ്രവർത്തകരോട് ചെയ്ത പാതകത്തിന് പ്രായശ്ചിത്തം ചെയ്യാനും ബെഞ്ച് അധികൃതരോട് ആവശ്യപ്പെടുകയുണ്ടായി. തബ്ലീഗ് ജമാഅത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്നതിനിടയിലാണ് ഈ വിധി വന്നിരിക്കുന്നത്.
വിദ്വേഷപ്രചാരണത്തിന് നേതൃത്വം നൽകിയ സര്‍ക്കാറിനും ഏറ്റുപിടിച്ച മാധ്യമങ്ങള്‍ക്കും ഒരുപോലെ മുഖത്തടിയേൽക്കുംവിധമുള്ള നിരവധി നിരീക്ഷണങ്ങളാണ് ഹൈകോടതി നടത്തിയത്. ഈ വേട്ടയാടൽ ഇന്ത്യന്‍ മുസ്ലിംകൾക്കെതിരെയുള്ള പരോക്ഷ സന്ദേശമായിരുന്നുവെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
''2020 ജനുവരിയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. ഇതിൽ പങ്കെടുത്തതിലേറെയും മുസ്ലിംകളായിരുന്നു. 2019 പൗരത്വ ഭേദഗതി നിയമം തങ്ങള്ക്കെതിരാണെന്നാണ് അവരുടെ നിലപാട്. ദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്.സി)ക്കും എതിരായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. തബ്ലീഗിനെതിരായ നടപടികളിലൂടെ മുസ്ലിംമനസ്സുകളിൽ ഭീതി സൃഷ്ടിക്കപ്പെട്ടു.
ഏതു തരത്തിലുള്ളതും എന്തിനെതിരെയുമുള്ളതുമായ നടപടികൾ മുസ്ലിംകൾക്കെതിരാക്കി മാറ്റാന്‍ കഴിയുമെന്ന, നേർക്കുനേരെയല്ലാത്ത മുന്നറിയിപ്പാണ് ഇതുവഴി നല്‍കിയത്. മറ്റുരാജ്യങ്ങളിലെ മുസ്ലിംകളുമായി ബന്ധപ്പെട്ടാൽവരെ ഇന്ത്യയിലെ മുസ്ലിംകള്ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുകൂടിയാണത്.
വിദേശത്തുനിന്നു വന്ന മറ്റു മതസ്ഥരായ വിദേശികള്‍ക്കെതിരെ ഇത്തരമൊരു നടപടി എടുത്തില്ല'' -ഒൗറംഗാബാദ് ബെഞ്ച് പറഞ്ഞു. വിവിധ മതക്കാരായ രാജ്യത്തെ പൗരന്മാര്ക്ക് വ്യത്യസ്ത പരിചരണം നല്കാന് സര്‍ക്കാറിനാവില്ലെന്ന് ൈഹകോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. തബ്ലീഗുകാര്ക്കെതിരായ വന്‍ മാധ്യമപ്രചാരണം അനാവശ്യമായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.