Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്:​ ചർച്ച ചെയ്യാൻ...

കോവിഡ്:​ ചർച്ച ചെയ്യാൻ വിളിച്ച ഉദ്ധവിനോട്​ ബംഗാൾ പര്യടനത്തിലെന്ന്​ മോദിയുടെ മറുപടി

text_fields
bookmark_border
കോവിഡ്:​ ചർച്ച ചെയ്യാൻ വിളിച്ച ഉദ്ധവിനോട്​ ബംഗാൾ പര്യടനത്തിലെന്ന്​ മോദിയുടെ മറുപടി
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിലെ കോവിഡ്​ പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയോട്​ സംസാരിക്കാൻ തയാറാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്​സിജൻ, മരുന്ന്​ ക്ഷാമത്തെ കുറിച്ച്​ ചർച്ച ചെയ്യാനായിരുന്നു താക്കറെ മോദിയെ വിളിച്ചത്​. എന്നാൽ, ബംഗാൾ പര്യടനത്തിലാണെന്ന മറുപടി മാത്രമാണ്​ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകിയതെന്നാണ്​ റിപ്പോർട്ടുകൾ.

മഹാരാഷ്​ട്ര ന്യൂനപക്ഷ വകുപ്പ്​ മന്ത്രി നവാബ്​ മാലിക്കാണ്​ സംഭവത്തെ കുറിച്ച്​ വെളിപ്പെടുത്തൽ നടത്തിയത്​. ജനങ്ങൾ മരിച്ച്​ വീഴു​േമ്പാൾ തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്താനാണ്​ പ്രധാനമന്ത്രിക്ക്​ താൽപര്യമെന്ന്​ നവാബ്​ മാലിക്​ പറഞ്ഞു. അതേസമയം, നവാബ്​ മാലിക്കിന്‍റെ ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസ്​ നിഷേധിച്ചു. വെള്ളിയാഴ്ച തന്നെ മഹാരാഷ്​ട്രയിലെ ഓക്​സിജൻ സ്​റ്റോക്ക്​ പ്രധാനമന്ത്രി പരിശോധിച്ചതാണെന്ന്​ ഓഫീസ്​ അറിയിച്ചു.

അതേസമയം, നവാബ്​ മാലിക്കിന്‍റെ പ്രസ്​താവനയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ്​ രംഗത്തെത്തി. ഞെട്ടിക്കുന്നതാണ്​ പ്രധാനമന്ത്രിയുടെ സമീപനമെന്ന്​ തൃണമൂൽ എം.പി ഡെറിക്​ ഒബ്രിയാൻ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackeray
News Summary - Thackeray called Modi over oxygen shortage, told PM on Bengal tour: Minister
Next Story