കോവിഡ് ബാധിച്ച് മരിച്ച തായ് സ്ത്രീയുടെ സംസ്കാരം വീട്ടുകാരെ ലൈവായി കാണിച്ച് പൊലീസ്
text_fieldsലഖ്നോ: തായ്ലൻഡിൽ നിന്ന് ഉത്തർപ്രദേശിലെ ലഖ്നോവിലെത്തി ദിവസങ്ങൾക്കകം 41കാരി കോവിഡ് ബാധിച്ച് മരിച്ചു. ടൂറിസ്റ്റ് വിസയിലെത്തിയ തായ് സ്ത്രീയെ കോവിഡ് രോഗലക്ഷണങ്ങളോടെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ മേയ് മൂന്നിന് ഇവർ മരിക്കുകയായിരുന്നു.
ഏപ്രിൽ 28ന് ഇവർ ലഖ്നോവിലെത്തിയതായാണ് വിവരം. എന്നാൽ, തായ്ലൻഡിൽനിന്ന് ഇവർ ലഖ്നോവിലെത്തിയതിന്റെ കാരണം വ്യക്തമല്ല.
സ്ത്രീയുടെ സന്ദർശനത്തെക്കുറിച്ച് അറിയാൻ പ്രദേശത്തെ ടൂറിസ്റ്റ് ഗൈഡായ സൽമാൻ ഖാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവെത്തക്കുറിച്ച് അന്വേഷിക്കാൻ ഡി.സി.പി സൻജീവ് സുമന്‍റെ കീഴിൽ അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. സംഘത്തിന്‍റെ റിേപ്പാർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള അന്വേഷണം.
അതേസമയം തായ്ലൻഡിൽനിന്ന് സ്ത്രീ ലഖ്നോവിലെത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചു. ബി.ജെ.പി എം.പി സഞ്ജയ് സേതിന്‍റെ മകന്‍റെ അകമ്പടിയായാണ് സ്ത്രീ ലഖ്നോവിലെത്തിയതെന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവ് െഎ.പി. സിങ്ങിന്‍റെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സഞ്ജയ് സേത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു െഎ.പി. സിങ്ങിന്‍റെ ട്വീറ്റ്്. സഞ്ജയ്യുടെ മകനെതിരെ ആരോപണം ഉന്നയിച്ച സിങ് കേസന്വേഷണത്തിൽ യു.പി പൊലീസിന്‍റെ അലംഭാവത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും െചയ്തു.
അതേസമയം മകനെതിരെ ആരോപണമുന്നയിച്ച ഐ.പി. സിങ്ങിനെതിരെ സഞ്ജയ് സേത് രംഗത്തെത്തി. കേസുമായി ബന്ധെപ്പട്ട് മകന്‍റെ പേര് എന്ത് അടിസ്ഥാനത്തിലാണ് പരാമർശിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമീഷണർ ഡി.കെ. താക്കൂറിന് കത്തെഴുതി. സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അേതസമയം, ലഖ്നോ പൊലീസിന്‍റെ നേതൃത്വത്തിൽ തായ് സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു. തായ് എംബസിയുമായി ബന്ധപ്പെടുകയും സ്ത്രീയുടെ കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീയുടെ മൃതദേഹം ഇന്ത്യയിൽ സംസ്കരിക്കാൻ അനുവാദം നൽകുകയായിരുന്നു. ലഖ്നോ ഭരണകൂടം സ്ത്രീയുടെ മരണസർട്ടിഫിക്കറ്റ് തായ്ലൻഡിലെ കുടുംബത്തിന് അയച്ചുനൽകുകയും ചെയ്തു. സ്ത്രീയുടെ ഗൈഡായിരുന്ന സൽമാൻ ഖാനും സംസ്കാരത്തിൽ പങ്കെടുത്തു. കുടുംബാംഗങ്ങളെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടായിരുന്നു സംസ്കാര ചടങ്ങുകളെന്നും ലഖ്നോ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.