മോദി സ്വയം രാഷ്ട്രപിതാവാകുന്നു– ഉദ്ധവ് താക്കറെ
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ സൃഷ്ടാവും രാഷ്ട്രപിതാവും താനെന്ന് സങ്കൽപ്പിച്ചാണ് മോദിയുടെ പ്രവർത്തനമെന്ന് താക്കറെ പരിഹസിച്ചു. താനെ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവസേന സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിെൻറ നോട്ട് പിൻവലിക്കൽ തീരുമാനത്തെയും താക്കറെ വിമർശിച്ചു. നോട്ട് പിൻവലിക്കൽ തീരുമാനം പരാജയമായിരുന്നു. തീരുമാനം മൂലം കള്ളപ്പണം തിരിച്ച് കൊണ്ടുവരാനോ അഴിമതി തടയാനോ സാധിച്ചില്ല. നോട്ട് നിരോധനം ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരെ പ്രതികൂലമായി ബാധിച്ചു. ധനികരെ തീരുമാനം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും താക്കറെ പറഞ്ഞു.
നോട്ട് പിൻവലിക്കൽ മൂലം തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിേട്ടാ എന്നാണ് അവർ ചോദിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണ ജനങ്ങൾ ക്യൂവിൽ നിൽക്കുേമ്പാഴും ആളുകൾ ക്യൂവിൽ നിന്ന് മരിച്ച് വീഴുേമ്പാഴും തനിക്ക് ബുദ്ധിമുട്ടുണ്ടായി. രാജ്യത്തെ സൈനികർക്ക് പണം പിൻവലിക്കാൻ കഴിയാത്ത അവസ്ഥയും തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായും താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.