സ്വന്തം മരണസർട്ടിഫിക്കറ്റ് വാങ്ങാനാവശ്യപ്പെട്ട് ഫോൺ കോൾ; താനെ കോർപറേഷനെതിരെ 54കാരൻ
text_fieldsതാനെ: സ്വന്തം മരണസർട്ടിഫിക്കറ്റ് വാങ്ങണമെന്നാവശ്യപ്പെട്ട് 54കാരന് താനെ മുനിസിപ്പൽ കോർപറേഷനിൽനിന്ന് ഫോൺ കോൾ. താനെയിലെ മാൻപട സ്വദേശിയായ ചന്ദ്രശേഖർ ദേശായ്ക്കാണ് ദുരനുഭവം.
2020 ആഗസ്റ്റിൽ ദേശായിക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് വീട്ടിൽ ചികിത്സ തുടരുകയും രോഗമുക്തി നേടുകയും ചെയ്തു. ക്വാറൻറീൻ സമയത്ത്, വിവരങ്ങൾ അന്വേഷിച്ച് ആരോഗ്യവിഭാഗത്തിൽനിന്ന് ഒരു ഫോൺ വിളിയെത്തിയിരുന്നു. പിന്നീട് മറ്റു വിവരങ്ങളൊന്നും അന്വേഷിച്ചിരുന്നില്ല.
ഘട്ട്കോപ്പർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകനാണ് ദേശായ്. മാസങ്ങൾക്ക് ശേഷം ദേശായ്ക്ക് ഒരു ഫോൺ വിളിയെത്തുകയായിരുന്നു. താനെ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാത്തിൽനിന്നാണെന്ന് വെളിപ്പെടുത്തിയായിരുന്നു കോൾ. തുടർന്ന് ഫോൺ വിളിച്ചയാൾ താനെ മുനിസിപ്പാലിറ്റിയിലെത്തി ചന്ദ്രശേഖർ ദേശായ്യുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
'അവർ ചന്ദ്രശേഖർ ദേശായ്യുടെ മരണസർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാൻ തന്നെയാണ് അയാൾ എന്നുപറഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടു. തുടർന്ന് മറ്റാരെങ്കിലും കുടുംബത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം' -ദേശായ് പറഞ്ഞു.
തുടർന്ന് പരാതി നൽകാനായി ദേശായ് താനെ കോർപറേഷനിലെത്തുകയായിരുന്നു. 'സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ അവർ തെറ്റ് അംഗീകരിക്കാൻ തയാറായില്ല. തെൻറ മരണം എ.സി.എം.ആറിെൻറ പട്ടികയിലുണ്ടെന്ന് പറഞ്ഞ് അവർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. കോർപറേഷൻ അയച്ചുനൽകുന്ന വിവരമല്ലേ ഐ.സി.എം.ആറിന് ലഭിക്കുകയെന്നായിരുന്നു എെൻറ ചോദ്യം. തുടർന്ന് തെറ്റു തിരുത്താനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകി -ദേശായ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട് ചെയ്തതിൽ തെറ്റുപറ്റിയതാകാമെന്നും ഉടൻ തിരുത്തുമെന്നും താനെ മുനിസിപ്പൽ കോർപറേഷൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.