മുംബൈ യുവതിക്ക് 15 മിനിറ്റിനകം നൽകിയത് മൂന്ന് ഡോസ് വാക്സിൻ; അന്വേഷണം
text_fieldsമുംബൈ: താനെയിൽ 28കാരിക്ക് 15 മിനിറ്റിനകം നൽകിയത് മൂന്ന് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ. രൂപാലി സാലിക്കാണ് ദാരുണ അനുഭവം.
ജൂൺ 25ന് ആനന്ദനഗർ വാക്സിനേഷൻ സെൻററിൽ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയതായിരുന്നു രൂപാലി. ശേഷം 15 മിനിറ്റിനകം മൂന്ന് ഡോസ് വാക്സിൻ കുത്തിവെക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. മൂന്ന് ഡോസ് വാക്സിൻ കുത്തിവെക്കാനുള്ള കാരണം വ്യക്തമല്ല.
യുവതിയുടെ കൈയിൽ മൂന്ന് കുത്തിവെപ്പ് എടുത്തതിെൻറ പാടുകളും കാണാം. താനെ മുനിസിപ്പൽ കോർപറേഷനിലെ ക്ലർക്കാണ് യുവതിയുടെ ഭർത്താവ്. സംഭവം അറിഞ്ഞയുടൻ ഇവർ അധികൃതരെ സമീപിക്കുകയായിരുന്നു. ഇതോടെ താനെയിലെ ബി.ജെ.പി നേതാവായ മനോഹർ ദുബ്രെ സംഭവത്തിൽ ഇടപെടുകയും താനെ കോർപറേഷൻ കമീഷണർക്ക് പരാതി നൽകുകയും ചെയ്തു.
യുവതിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ നഴ്സിെൻറയും അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് അവർ ആരോപിച്ചു. അവർക്ക് എങ്ങനെ മൂന്ന് ഡോസ് വാക്സിൻ നൽകി ജനങ്ങളുടെ ജീവൻവെച്ച് കളിക്കാൻ സാധിക്കും. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 45 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നൽകുക. അതിനിടെ എങ്ങനെ 15 മിനിറ്റിനകം മൂന്ന് ഡോസ് നൽകാൻ സാധിക്കും -ദുബ്രെ ചോദിച്ചു.
അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പബ്ലിക് റിലേഷൻ ഒാഫിസർ സന്ദീപ് മാൽവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.