നന്ദി, എല്ലാ ഡോക്ടർമാർക്കും നന്ദി, ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ -മോദി
text_fieldsഡോക്ടേഴ്സ് ഡേയിൽ രാജ്യത്തെ ആരോഗ്യമേഖലയിലുള്ളവരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് മോദി സംസാരിച്ചത്. പകർച്ചവ്യാധിയുടെ കാലത്ത് രാജ്യത്തെ സേവിച്ച എല്ലാ ആരോഗ്യ പ്രവർത്തരേയും അദ്ദേഹം അഭിനന്ദിച്ചു.
ഇൗ വിഷമകാലത്തും രാപകൽ രോഗികളെ ശുശ്രൂഷിച്ച ഡോക്ടർമാർക്ക് അദ്ദേഹം നന്ദിപറഞ്ഞു. 'രാജ്യത്തെ 130 കോടി ജനങ്ങൾക്കുവേണ്ടി ഞാൻ എല്ലാ ഡോക്ടർമാർക്കും നന്ദി പറയുന്നു'-മോദി പറഞ്ഞു. സേവനത്തിനിടയിൽ ജീവത്യാഗം ചെയ്തവർക്ക് പ്രധാനമന്ത്രി ആദരാഞജലികൾ അർപ്പിച്ചു.
കോവിഡ് കാലത്ത് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ അവസ്ഥ സുസ്ഥിരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ വികസനത്തിന് 50,000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് 22,000 കോടി അനുവദിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി തെൻറ പ്രസംഗത്തിൽ ഉൗന്നിപ്പറഞ്ഞു. ആരോഗ്യവുമായി യോഗക്ക് അഭേദ്യമായ ബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഡോക്ടർമാർ യോഗ പഠിക്കാൻ തയ്യാറായാൽ ലോകം മുഴുവൻ അതിനെ കൂടുതൽ ഗൗരവമായി കാണും. ഐഎംഎയ്ക്ക് ഈ പഠനങ്ങളെ ഒരു ദൗത്യം എന്ന നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ'-മോദി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.