ജനങ്ങളാണ് ശക്തി നൽകിയത്; സസ്പെൻഷൻ പിൻവലിച്ചതിൽ രാഘവ് ഛദ്ദ
text_fieldsന്യൂഡൽഹി: രാജ്യസഭ അംഗത്വം പുനസ്ഥാപിച്ചതിന് ശേഷം സുപ്രിം കോടതിക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് എ.എ.പി എം.പി രാഘവ് ഛദ്ദ. സുപ്രീം കോടതി ഇടപെട്ടതുകൊണ്ടാണ് സസ്പെൻഷൻ പിൻവലിച്ചതെന്നും കുറഞ്ഞത് 150 ദിവസമെങ്കിലും സസ്പെൻഷനിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ ദിവസങ്ങളിൽ ജനങ്ങളുടെ ചോദ്യങ്ങൾ പാർലമെന്‍റിൽ ചോദിക്കാൻ കഴിഞ്ഞില്ലെന്നും സഭയിൽ ജനങ്ങളുടെ ശബ്ദം ഉയർത്താൻ കഴിഞ്ഞില്ലെന്നും രാഘവ് ഛദ്ദ പറഞ്ഞു.
"സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ട്. സുപ്രിം കോടതിക്കും രാജ്യസഭ ചെയർമാനും നന്ദി പറയുന്നു. ആ 115 ദിവസവും ജനങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും കൂടെ ഉണ്ടായിരുന്നു. ജനങ്ങളോട് ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുകയാണ്"- രാഘവ് ഛദ്ദ പറഞ്ഞു.
പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരിൽ ആഗസ്റ്റ് 11നാണ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഛദ്ദ. സസ്പെൻഷൻ താൻ പ്രതിനിധാനം ചെയ്യുന്ന പഞ്ചാബിലെ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്നായിരുന്നു സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ ഛദ്ദ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.