രാഷ്ട്രപതിക്കെതിരെ ‘പ്രകോപന’ പരാമർശമെന്ന്; ഖാർഗെക്കും കെജ്രിവാളിനുമെതിരെ പരാതി
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം നിരവധി പേർക്കെതിരെ ഡൽഹി പൊലീസിൽ പരാതി.
കെജ്രിവാളും ഖാർഗെയും പ്രതിപക്ഷ നേതാക്കളും പ്രകോപന പരാമർശം നടത്തിയെന്നും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്. രാഷ്ട്രീയ ലാഭത്തിനായി സർക്കാറിൽ അവിശ്വാസം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് മോദി സർക്കാർ രാഷ്ട്രപതിയെ ബോധപൂർവം ക്ഷണിച്ചില്ലെന്നും അവരുടെ ജാതിയാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുവെന്നും എസ്.ടി, ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.