Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിൽ വോട്ട് ചെയ്ത...

വീട്ടിൽ വോട്ട് ചെയ്ത 94കാരൻ ഫലമെത്തും മുമ്പേ യാത്രയായി

text_fields
bookmark_border
Maladi Gururaja Bhatt
cancel
camera_alt

മലഡി ഗുരുരാജ ഭട്ട്

മംഗളൂരു: കേന്ദ്ര ഇലക്ഷൻ കമീഷൻ ഇന്ത്യയിൽ ആദ്യം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കി വരുന്ന 'വോട്ട് വീട്ടിൽ' സംവിധാനത്തിൽ പങ്കാളിയായ 94കാരൻ ഫലം അറിയുംമുമ്പേ മരിച്ചു. കുന്താപുരം തെക്കട്ടെ പഞ്ചായത്തിലെ വിരമിച്ച അധ്യാപകൻ മലഡി ഗുരുരാജ ഭട്ട് ആണ് വിടവാങ്ങിയത്.

കഴിഞ്ഞ മാസം 30നാണ് ഇദ്ദേഹം വോട്ട് ചെയ്തത്. മക്കൾ പല സ്ഥലങ്ങളിലും താമസക്കാരായതിനാൽ ബൂത്തിൽ തിരിച്ചെത്താൻ സഹായികളായി പാർട്ടിക്കാർ ഇല്ലാത്തത് ഇദ്ദേഹത്തെ അലട്ടിയിരുന്നു. വൈകല്യമുള്ളവർക്കും 80ഉം മുകളിലും പ്രായമുള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കമീഷൻ കർണാടകയിൽ ഒരുക്കി വരുന്നത്.

വോട്ടറുടെ വീട്ടിൽ മിനി ബൂത്ത് സജ്ജീകരിക്കുന്നു. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു പൊലീസ്, വിഡിയോഗ്രാഫർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ വീട്ടിൽ എത്തും. ആ സമയം സമ്മതിദായകൻ സ്ഥലത്തില്ലെങ്കിൽ ഒരു അവസരം കൂടി നൽകും. അന്ന് നടന്നില്ലെങ്കിൽ പിന്നെ അവസരമുണ്ടാവില്ല.

കഴിഞ്ഞ മാസം 29ന് തുടങ്ങിയ വീട്ടിൽ വോട്ട് രേഖപ്പെടുത്തൽ നാളെ അവസാനിക്കും. കർണാടകയിൽ 5.71 ലക്ഷം വികലാംഗർക്കും 12,15,763 വയോധികർക്കും പ്രയോജനപ്പെടുന്നതാണ് പുതിയ വോട്ടിങ് സംവിധാനം. എന്നാൽ, 80,250 വയോധികരും 19,729 വികലാംഗരുമാണ് വീട്ടിൽ വോട്ട് സന്നദ്ധത ബന്ധപ്പെട്ട വരണാധികാരികളെ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka assembly election 2023Maladi Gururaja Bhatt
News Summary - The 94-year-old Maladi Gururaja Bhatt who voted at home left before the result
Next Story