ഗുരുഗ്രാമിൽ നമസ്കാരം തടഞ്ഞവരുടെ വാദം...
text_fieldsഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച പ്രാർഥന തടഞ്ഞ ശേഷം സ്വന്തം അനുയായികളുമായി ഒാൾഡ് ഗുരുഗ്രാമിലെ അഗർവാൾ കമ്യൂണിറ്റി സെൻററിലിരിക്കുകയാണ് സംയുക്ത ഹിന്ദു സംഘർഷ് സമിതി നേതാവ് അഡ്വ. കുൽഭൂഷൺ ഭരദ്വാജ്. മുസ്ലിം സമുദായത്തോടോ നമസ്കാരത്തോടോ തനിക്ക് വിരോധമില്ലെന്നും പൊതുസ്ഥലത്തുള്ള നമസ്കാരത്തോടാണ് വിരോധമെന്നും ഭരദ്വാജ്. നാലുദിവസം നമസ്കാരം നിർവഹിച്ചാൽ പിന്നീട് ഇൗദ്ഗാഹിെൻറ സ്ഥലമാണെന്ന് പറഞ്ഞ് അവിടെ പള്ളിയുണ്ടാക്കാൻ ആവശ്യപ്പെടും.
പാലം വിഹാറിലെ പാർക്കിൽ 2005ൽ രണ്ട് ദിവസം നമസ്കരിച്ച ശേഷം ഇത് ഇൗദ്ഗാഹ് ആണെന്നും പള്ളിയുടെ സ്ഥലമാണെന്നും മുസ്ലിംകൾ ബോർഡ് വെച്ചു. വഖഫ് ഭൂമിയായ ഇൗദ്ഗാഹിൽ ബോർഡ് വെച്ച പോലെ പിന്നീട് ഗുരുഗ്രാമിലെ ഇൗ സ്ഥലങ്ങളിലും മുസ്ലിംകൾ േബാർഡ് വെക്കുമെന്നും ഭരദ്വാജ് ആരോപിച്ചു. ഭൂപീന്ദർസിങ് ഹൂഡ മുഖ്യമന്ത്രിയായിരിക്കേ കൈയേറി തരം മാറ്റിയ വഖഫ് ഭൂമിയാണ് പാലം വിഹാറിലേത്.
കഴിഞ്ഞ പെരുന്നാളിന് നമസ്കാരം നടത്താൻ സമ്മതം നൽകിയെന്നും അത് കേവലം ഒരു ദിവസത്തെ സമ്മതമായിരുന്നുവെന്നുമാണ് ഭരദ്വാജിെൻറ മറ്റൊരു അവകാശവാദം.
അങ്ങനെയെങ്കിൽ ജില്ലാ ഭരണകൂടവും പൊലീസും നടപടിയെടുക്കില്ലേ എന്ന് തിരിച്ചുചോദിച്ചപ്പോൾ അവർ ചെയ്യാത്തതുകൊണ്ടല്ലേ ഞങ്ങൾ തടയുന്നത് എന്ന് മറുപടി. പള്ളിയിലും ഇൗദ്ഗാഹിലും വഖഫ് ഭൂമിയിലും നമസ്കരിച്ചാൽ മതിയെന്നാണ് ഞങ്ങളുടെ നിലപാട്. പാർക്ക് എല്ലാവർക്കുമുള്ളതാണ്. നമസ്കാരത്തിന് അത് തുറന്നുകൊടുക്കാൻ ഒരിക്കലും അനുവദിക്കില്ല എന്ന് ഭരദ്വാജ് തീർത്തുപറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം 19 പള്ളികൾ മറ്റുള്ളവർ കൈയേറി പൂട്ടിട്ട് മറ്റു പലരും ഉപേയാഗിക്കുകയാണെന്നും ആ പള്ളികൾ മുസ്ലിംകൾക്ക് തിരിച്ചുകൊടുക്കാൻ താങ്കളും അനുയായികളും രംഗത്തുവരുമോ എന്നും ചോദിച്ചപ്പോൾ അവ തിരിച്ചു കിട്ടാൻ മുസ്ലിംകൾ കൈയേറിയവരുമായി സംഭാഷണം നടത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യെട്ട എന്ന് ഭരദ്വാജ് മറുപടി നൽകി.
മുസ്ലിംകൾക്ക് നമസ്കാരത്തിന് സ്ഥലം അനുവദിച്ച അക്ഷയ് യാദവിനും ഗുരുദ്വാര കമ്മിറ്റിക്കും മേൽ പിന്തിരിയാൻ താങ്കളും കൂടെയുള്ളവരും അവരെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നാണ് ഒടുവിലുയർന്ന കുറ്റാരോപണമെന്ന് പറഞ്ഞപ്പോൾ തനിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കാമല്ലോ എന്നും കുൽഭൂഷൺ മറുപടി നൽകി.
അനുമതിയില്ലാതെ നമസ്കരിച്ചുവെന്ന വാദം വസ്തുതാവിരുദ്ധം –മുഫ്തി സലീം
ഗുരുഗ്രാം(ഹരിയാന): ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ മുന്നിട്ടിറങ്ങിയ 'സംയുക്ത് ഹിന്ദു സംഘർഷ് സമിതി' നേതാവ് അഡ്വ. കുൽഭൂഷൺ ഭരദ്വാജിെൻറ പല അവകാശവാദങ്ങളും ബി.ജെ.പിയോടൊപ്പം നിൽക്കുന്നവരടക്കമുള്ള മുസ്ലിംകൾ തള്ളി. പൊതുസ്ഥലത്ത് നമസ്കരിക്കാൻ ജില്ലാ ഭരണകൂടത്തിെൻറ അനുമതിയുള്ളതുകൊണ്ടാണ് ഭരദ്വാജിെൻറ നേതൃത്വത്തിൽ ഹിന്ദുത്വ തീവ്രവാദികൾ തടയാൻ വന്നപ്പോൾ ഹരിയാന പൊലീസ് സംരക്ഷണം നൽകിയതെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് നേതാവ് മുഫ്തി സലീം പറഞ്ഞു.
നിയമവിരുദ്ധമായ നടപടിയായിരുന്നുവെങ്കിൽ പൊലീസ് നമസ്കാരത്തിന് സംരക്ഷണം നൽകുകയില്ലായിരുന്നു. എന്നാൽ, ഇൗ മാസം മൂന്നിന് ശേഷം ജില്ലാ ഭരണകൂടം മലക്കം മറിഞ്ഞുവെന്നും ഹിന്ദുത്വ തീവ്രവാദികളുടെ സമ്മർദത്തിന് വഴങ്ങി നൽകിയ അനുമതി പിൻവലിക്കുകയായിരുന്നുവെന്നും മുഫ്തി സലീം പറഞ്ഞു. അതേസമയം മുസ്ലിംകളല്ലാത്ത വിഭാഗങ്ങൾക്കെല്ലാം വിവിധ സെക്ടറുകളിൽ ആരാധനാലയങ്ങൾക്ക് ഭൂമി അനുവദിക്കുന്നുണ്ടെന്ന് മുസ്ലിം നേതാക്കൾ പറഞ്ഞതിന് അടിവരയിടുകയാണ് ഭരദ്വാജും. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗുരുഗ്രാം സെക്ടർ 72ൽ എല്ലാ മത വിഭാഗങ്ങൾക്കും മതസംഘടനകൾക്കും രണ്ട് ഏക്കർ ഭൂമി വീതം നൽകിയിട്ടുണ്ട് എന്നും ഭരദ്വാജ് പറയുകയുണ്ടായി.
പള്ളിക്ക് മാത്രമേ സ്ഥലം നൽകാതുള്ളൂ എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അവർ പോയി ചോദിക്കെട്ട എന്ന് ഭരദ്വാജ് പ്രതികരിച്ചിരുന്നു. പണം കൊടുത്തും ഭൂമി വാങ്ങാൻ തയാറാണെന്ന് മുസ്ലിംകൾ പറയുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതേ കുറിച്ച് സർക്കാർ ആലോചിക്കണമെന്നുമായിരുന്നു ഭരദ്വാജിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.