ജനസംഖ്യ വർധന തടയണമെന്ന ആവശ്യം ന്യൂനപക്ഷ നേതാക്കൾ സമ്മതിച്ചതായി അസം മുഖ്യമന്ത്രി
text_fieldsഗുവാഹതി: സംസ്ഥാനത്തെ ജനസംഖ്യ വർധന തടയണമെന്ന ആവശ്യം ന്യൂനപക്ഷ നേതാക്കൾ സമ്മതിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഞായറാഴ്ച സംസ്ഥാനത്തെ 150 മുസ്ലിം പ്രമുഖരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ വർധന അസമിെൻറ വികസനത്തിന് ഭീഷണിയാണെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷക്ഷേമത്തിനായി റോഡ് മാപ്പ് തയാറാക്കും. വിവിധ വികസന നടപടികൾ നിർദേശിക്കുന്നതിനായി മുസ്ലിം സമുദായങ്ങൾക്കിടയിൽ എട്ടു ഗ്രൂപ്പുകൾ രൂപവത്കരിക്കും.
മുസ്ലിം സമുദായത്തിലെ ബുദ്ധിജീവികൾ, എഴുത്തുകാർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, കലാകാരന്മാർ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഏറ്റവും മികച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽ അസം ഉൾപ്പെടണമെങ്കിൽ ജനസംഖ്യ വർധന നിയന്ത്രിക്കണമെന്ന നിർദേശത്തിൽ യോഗത്തിൽ സംബന്ധിച്ചവർ ഏകപക്ഷീയമായി യോജിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഴക്കൻ ബംഗാളിൽനിന്നുള്ളതടക്കം അഭയാർഥി മുസ്ലിംകളുടെ പ്രതിനിധികളുമായി അടുത്ത ദിവസംതന്നെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.