ബി.ബി.സി ഡോക്യുമെന്‍ററി ആസ്ട്രേലിയൻ പാർലമെന്‍റിൽ പ്രദർശിപ്പിക്കും
text_fieldsസിഡ്നി: ജനുവരിയിൽ ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി കാൻബറയിലെ ആസ്ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽ പ്രദർശിപ്പിക്കും. പ്രവാസി സംഘടനകളും ആംനസ്റ്റി അടക്കം മനുഷ്യാവകാശ ഗ്രൂപ്പുകളും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
പെരിയാർ-അംബേദ്കർ തോട്ട് സർക്കിൾ ആസ്ട്രേലിയ, ദ ഹ്യുമനിസം പ്രോജക്ട്, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ആസ്ട്രേലിയ- ന്യൂസിലൻഡ് ചാപ്റ്ററുകൾ, മുസ്‍ലിം കലക്ടിവ് തുടങ്ങിയവയും ഇതിൽ സഹകരിക്കുന്നുണ്ട്. പ്രദർശനം കഴിഞ്ഞ ശേഷം ഗുജറാത്ത് കലാപം, 2014ന് ശേഷമുള്ള ഇന്ത്യ വിഷയങ്ങളിൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
ആസ്ട്രേലിയൻ സെനറ്റർമാരായ ഡേവിഡ് ഷൂബ്രിജ്, ജോർഡൻ സ്റ്റീൽ-ജോൺ എന്നിവർ പരിപാടിയിൽ സംസാരിക്കും. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.