ഗുജറാത്തിലെ സ്കൂളുകളിൽ ഭഗവദ് ഗീത ഇനി പാഠ്യപദ്ധതിയുടെ ഭാഗമാകും
text_fieldsഗുജറാത്തിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഭഗവദ് ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമാകും. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലാണ് ഭഗവദ് ഗീത നിര്‍ബന്ധമാക്കുക.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭഗവദ് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഭഗവദ് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലാണ് ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്ന് സര്‍ക്കുലറില്‍ പറയുന്നു. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങളും പഠിപ്പിച്ച് തുടങ്ങും. ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലല്‍, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ മാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.