Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
myanmar
cancel
Homechevron_rightNewschevron_rightIndiachevron_rightമ്യാന്മറിൽനിന്ന്​ അഭയം...

മ്യാന്മറിൽനിന്ന്​ അഭയം തേടിയെത്തുന്നവർക്ക്​ ഭക്ഷണവും താമസവും നൽകരുതെന്ന്​​ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ

text_fields
bookmark_border

ഐസോൾ (മണിപ്പൂർ): ആഭ്യന്തര യുദ്ധം രൂക്ഷമാവുന്ന അയൽരാജ്യമായ മ്യാന്മറിൽനിന്ന്​ പലായനം ചെയ്​തെത്തുന്നവർക്ക്​ ഭക്ഷണവും താമസസൗകര്യവും നൽകില്ലെന്ന്​ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ. മ്യാന്മറിൽനിന്ന്​ അനധികൃതമായി എത്തുന്നവരെ തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിക്കുന്ന സർക്കുലർ അഞ്ച്​ അതിർത്തി ജില്ലകളുടെ ഡെപ്യൂട്ടി കമീഷണർമാർക്ക്​ കൈമാറിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

കടുത്ത പരിക്കുകളുമായി എത്തുന്നവർക്ക്​ മാനുഷിക പരിഗണന നൽകാമെങ്കിലും അഭയാർഥികളെ മാന്യമായി മടക്കിയയക്കാനാണ്​ നിർദേശം. അഭയാർഥികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകാൻ ജില്ലാ ഭരണകൂടങ്ങളോ സിവിൽ സൊസൈറ്റിയോ ക്യാമ്പുകൾ തുറക്കരുതെന്ന് സർക്കാർ വ്യക്തമാക്കി. കൂടാതെ ആധാർ എൻറോൾമെന്‍റ്​ നടപടി നിർത്തിവെക്കുകയും ഇതിന്‍റെ കിറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.

മ്യാന്മറുമായി 1643 ഇടങ്ങളിൽ അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന്​ പേർ മുൻകാലങ്ങളിൽ അഭയം തേടിയിട്ടുണ്ട്​. അഭയാർഥികൾക്ക് അഭയം നൽകണമെന്ന് മ്യാൻമറിന്‍റെ ഐക്യരാഷ്ട്രസഭ അംബാസഡർ ഇന്ത്യൻ സർക്കാറിനോടും വിവിധ സംസ്ഥാന സർക്കാറുകളോടും അഭ്യർത്ഥിക്കുകയും ചെയ്​തു​.

അതേസമയം, ബിറേൻ സിംഗ് സർക്കാറിന്‍റെ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ്​ ഉയർന്നിട്ടുള്ളത്​. ഉത്തരവ് മനുഷ്യത്വരഹിതമാണെന്നും രാജ്യത്തിന്‍റെ ആതിഥ്യമര്യാദയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി.

ജനകീയ പ്രക്ഷോഭകർക്കെതിരെ സൈനിക അതിക്രമം കൊടുമ്പിരികൊള്ളുന്ന മ്യാന്മറിൽനിന്ന്​ തായ്​ലൻഡിലേക്കടക്കം​ അഭയാർഥി പ്രവാഹമാണ്​. ഞായറാഴ്​ച വിദ്യാർഥികളും കുട്ടികളും ഉൾപ്പെടെ 3000 പേരാണ് ജീവിത സമ്പാദ്യങ്ങളുമേന്തി സൽവീൻ നദി കടന്ന്​ തായ്​ലൻഡിലെ മാ ഹോങ്​സോൻ പ്രവിശ്യയിലെത്തിയത്​.

പ്രതിഷേധക്കാരെ തെരുവിൽ വെടിവെച്ചുവീഴ്​ത്തിവന്ന സൈനിക ഭരണകൂടം ഞായറാഴ്​ച അർധരാത്രി മുതൽ വ്യോമാക്രമണവും ആരംഭിച്ചതായി ജീവകാരുണ്യ സംഘടനയായ ​ഫ്രീ ബർമ റേഞ്ചേഴ്​സ്​ വെളിപ്പെടുത്തി. ആക്രമണ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽനിന്ന്​ കൂടുതൽ പേർ എത്തുമെന്നിരിക്കെ​ ഭരണകൂടം അതിനായി ക്രമീകരണങ്ങൾ ആരംഭിച്ചതായി തായ്​ലൻഡ്​ പ്രധാനമന്ത്രി പ്രയുത് ചാൻ ഒാച​ വ്യക്തമാക്കി.

കൂട്ടപ്പലായനം അനുവദിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും മനുഷ്യാവകാശങ്ങളെ പരിഗണിക്കുകതന്നെ ചെയ്യുമെന്നറിയിച്ച അദ്ദേഹം, അഭയാർഥികൾക്കായി ഒരുക്കിയ സംവിധാനങ്ങ​ൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. കരേൻ ഗ്രാമത്തിൽനിന്ന്​ 10,000 പേരെങ്കിലും ഒഴിഞ്ഞുപോകുമെന്നാണ്​ കരുതപ്പെടുന്നത്​.

സ്വയംഭരണം ആവശ്യപ്പെട്ട്​ പൊരുതുന്ന കരേൻ സമൂഹം മ്യാന്മർ സൈന്യത്തി​‍െൻറ ഒൗട്ട്​പോസ്​റ്റ്​ പിടിച്ചടക്കിയതി​നു തിരിച്ചടിയായി നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുഞ്ഞിന്​ ഗുരുതര പരിക്കേറ്റിട്ടുണ്ട്​. ആളപായമില്ലെന്നാണ്​ ഫ്രീ ബർമ റേഞ്ചേഴ്​സി​‍െൻറ നിഗമനം. മ്യാന്മർ സായുധസേന ദിനമായിരുന്ന മാർച്ച്​ 27ന്​ മാത്രം 114 പേരെയാണ്​ സൈന്യം വധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurmyanmar
News Summary - The BJP government in Manipur has asked the government not to provide food and shelter to asylum seekers from Myanmar
Next Story