Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്‍ലിംകളെ ഭീകരരാക്കി...

മുസ്‍ലിംകളെ ഭീകരരാക്കി മോക്ഡ്രിൽ; ബോംബെ ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
മുസ്‍ലിംകളെ ഭീകരരാക്കി മോക്ഡ്രിൽ; ബോംബെ ഹൈകോടതി വിശദീകരണം തേടി
cancel

മും​ബൈ: തീ​വ്ര​വാ​ദി​ക​ൾ മു​സ്‍ലിം​ക​ളാ​ണെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന പൊ​ലീ​സി​ന്റെ ഭീ​ക​രാ​ക്ര​മ​ണ മോ​ക്​​ഡ്രി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോം​ബെ ഹൈ​കോ​ട​തി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. വെ​ള്ളി​യാ​ഴ്ച​വ​രെ അ​ത്ത​രം മോ​ക്​​ഡ്രി​ല്ലു​ക​ൾ പാ​ടി​ല്ലെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സ​യ്യി​ദ്​ ഉ​സാ​മ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി​യു​ടെ ഔ​റം​ഗാ​ബാ​ദ്​ ബെ​ഞ്ചാ​ണ്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ഈ​യി​ടെ സം​സ്ഥാ​ന​ത്തെ അ​ഹ്മ​ദ്‌​ന​ഗ​ർ, ച​ന്ദ്രാ​പൂ​ർ, ഔ​റം​ഗാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ മോ​ക്ഡ്രി​ല്ലു​ക​ളി​ൽ തീ​വ്ര​വാ​ദി​യാ​യി അ​ഭി​ന​യി​ച്ച​യാ​ൾ മു​സ്‍ലിം വേ​ഷ​മി​ട്ട​തും കീ​ഴ്പ്പെ​ടു​ത്തി​യ​പ്പോ​ൾ ‘അ​ല്ലാ​ഹു അ​ക്​​ബ​ർ’ എ​ന്ന​ട​ക്കം വി​ളി​ച്ചു​പ​റ​ഞ്ഞ​തും വി​വാ​ദ​മാ​യി​രു​ന്നു. പൊ​ലീ​സ് മോ​ക്ഡ്രി​ല്ലു​ക​ൾ​ക്ക്​ എ​ന്തെ​ങ്കി​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ലു​ണ്ടോ എ​ന്ന​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സ് അ​ധി​കാ​രി​ക​ൾ മു​സ്‍ലിം​ക​ളെ ബോ​ധ​പൂ​ർ​വം തീ​വ്ര​വാ​ദി​ക​ളാ​ക്കി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്ന്​ ഹ​ര​ജി ആ​രോ​പി​ച്ചു. ഇ​ത്ത​ര​ത്തി​ൽ മോ​ക്​​ഡ്രി​ൽ തി​ര​ക്ക​ഥ​യു​ണ്ടാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നും ഹ​ര​ജി ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtmock drill
News Summary - The Bombay High Court sought an explanation Mock drill
Next Story