പാലം തകർന്നു; നാലു ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
text_fieldsഗൂഡല്ലൂർ:പാലം തകർന്നതോടെ നാലു ഗ്രാമങ്ങളിലെ 800 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. നെല്ലിയാളം നഗരസഭയുടെ പരിധിയിലെ പുളിയംപാറ കവലയിൽനിന്ന് കോഴിക്കൊല്ലി,മട്ടം,കൊല്ലൂർ,കാപ്പിമാളം ഉൾപ്പെടെയുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. പുളിയംപാറക്ക് സമീപത്തെ വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളം കുത്തിയൊഴുകിയതാണ് പാലം തകരാൻ ഇടയാക്കിയത്.
അപ്രോച്ച് റോഡിെൻറ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായി പാലത്തിെൻറ കോൺക്രീറ്റ് സ്ലാബ് തകർന്നത്. ചൊവ്വാഴ്ച രാത്രി പത്തരക്കാണ് തോട്ടിൽ വെള്ളംകൂടിയത്. പ്രദേശവാസികളായ നിമേഷ്, പ്രജീഷ്, ജിനീഷ് എന്നിവരുടെ വാഹനം കടന്നുപോയതിന് തൊട്ടുടൻ പാലം തകരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
പാലത്തിനടുത്ത് പൊലീസ് കാവലും ഏർപ്പെടുത്തി.മൂന്നു ദിവസം മുമ്പാണ് പാലത്തിെൻറ കൈവരി നാട്ടുകാർ നന്നാക്കിയത്. ആദിവാസികളടക്കമുള്ള പ്രദേശവാസികൾക്ക് ബദൽമാർഗമില്ലാത്ത സ്ഥിതിയാണ്. തൽക്കാലിക യാത്രസൗകര്യമൊരുക്കിയാൽ മാത്രമേ റേഷൻവാങ്ങാനും അങ്ങാടിയിലേക്കും തേയില കയറ്റി അയക്കാനും കഴിയൂ. നാട്ടുകാർ നാലുവർഷംമുമ്പ് ശ്രമദാനമായി ടാർചെയ്ത റോഡ് ഇപ്പോഴും തകരാതെ കിടക്കുമ്പോൾ പുളിയംപാറ കവലയിൽ നിന്ന് തകർന്ന പാലംവരെ പാകിയ ഇൻറർലോക്കും പുഴയോരത്തെ സംരക്ഷണ ഭിത്തിയും തകർന്നുതുടങ്ങിയതായി നാട്ടുകാർ ആരോപിച്ചു. ഒരുമാസം മുമ്പാണ് ഇൻറർലോക് പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.