'ജാതി മതിൽ' പൊളിച്ചു
text_fieldsസർക്കാർ സ്കൂളിലെ ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കും
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തൊക്കാമൂർ ഗ്രാമത്തിൽ ദലിത് കോളനിക്ക് സമീപം ഏഴടി ഉയരമുള്ള 'ജാതി മതിൽ' പൊളിച്ചു. പ്രദേശത്തെ ദലിതുകൾ റവന്യൂ അധികൃതർക്ക് നൽകിയ പരാതികളെ തുടർന്നാണ് നടപടി. ദലിത് കോളനിക്കും വണ്ണിയർ സമുദായത്തിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിനുമിടയിലാണ് ആറു വർഷം മുമ്പ് മതിൽ നിർമിച്ചത്.
വെള്ളപ്പൊക്കം തടയുന്നതിനാണ് മതിൽ പണിതതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ദലിതുകളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയെന്ന ലക്ഷ്യത്തോടെയാണ് മതിൽ നിർമിച്ചതെന്ന് ദലിതുകളും ആരോപിച്ചു. ഇരു സമുദായ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ജില്ല കലക്ടർ വിളിച്ച യോഗത്തിലാണ് മതിൽ പൊളിക്കാൻ ധാരണയായത്.
ജാതി വിവേചനത്തിന്‍റെ പ്രതീകമായി നിലനിന്നിരുന്ന മതിൽ പൊളിച്ച സംസ്ഥാന സർക്കാർ നടപടിയെ ദലിത് സംഘടനകൾ സ്വാഗതം ചെയ്തു. അതിനിടെ, വിരുതുനഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിഭാഗം അധ്യാപകർ ദലിത് വിഭാഗത്തിൽപെട്ട പത്താം ക്ലാസ് വിദ്യാർഥികളെ ശൗചാലയം ശുചീകരിക്കുന്നതിന് നിയോഗിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.