ട്രെയിനിെൻറ ശബ്ദംകേട്ട് വളർത്തുപൂച്ച ഓടിപ്പോയി; കണ്ടെത്തുന്നവർക്ക് 15,000 രൂപ പ്രതിഫലമെന്ന് മുൻ നേപാൾ തെര. കമ്മീഷണർ
text_fieldsന്യൂഡൽഹി: കാണാതായ വളർത്തുപൂച്ചയെ കണ്ടെത്തി തരുന്നവർക്ക് 15,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് മുൻ നേപാൾ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇള ശർമ്മ. ബുധനാഴ്ച രാത്രി ഗോരഖ്പുർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് ഇവരുടെ വളർത്തുപൂച്ചയെ കാണാതായത്. ഡൽഹിക്ക് പോകാൻ റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുമ്പോൾ ട്രെയിനിെൻറ ഹോണും ശബ്ദവും കേട്ട് ഭയന്ന് രണ്ട് വയസ്സുള്ള പൂച്ച ഓടിപ്പോവുകയായിരുന്നു.
തുടർന്ന് യാത്ര റദ്ദാക്കി മകൾ സചി, ഡ്രൈവർ സുരീന്ദർ എന്നിവർക്കൊപ്പം ഗൊരഖ്പുരിൽ തങ്ങുകയാണ് ഇള ശർമ്മ. ഇന്ത്യയുടെ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈശിയുടെ ഭാര്യയാണ് അവർ.
പച്ച നിറം കലർന്ന കണ്ണും മൂക്കിൽ ചാരനിറത്തിൽ പാടുമുള്ള പൂച്ചയുടെ പടം അച്ചടിച്ച പോസ്റ്റർ റെയിൽവേ സ്‌റ്റേഷനിലും നഗരത്തിെൻറ വിവിധ ഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ആദ്യം 11,000 രൂപയായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. പിന്നീടത് 15,000 ആക്കി ഉയർത്തുകയായിരുന്നെന്ന് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ബ്രിജ്ഭൻ പാണ്ഡെ പറഞ്ഞു.
"ഇതുവരെ പൂച്ചയെ കണ്ടെത്താനായില്ല. അവർക്ക് ആരെയും സംശയം ഇല്ലാത്തതിനാൽ രേഖാമൂലം പരാതി നൽകിയിട്ടില്ല. അതിനാൽ, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എങ്കിലും പൂച്ചയെ കണ്ടെത്താൻ പൊലീസ് സഹായിക്കുന്നുണ്ട് " - അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.