ചെലവുകൾക്കായി കേന്ദ്രം കടമെടുക്കുന്നത് മാസം ഒന്നര ലക്ഷം കോടി രൂപ
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ചെലവഴിക്കുന്ന തുകയുടെ 40 ശതമാനവും കടമെന്ന് ധനമന്ത്രാലയം പാർലമെന്‍റിൽ. 2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്‍റെ 40 ശതമാനം വരുമെന്നും രാജ്യസഭയിൽ വി. ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു.
ദേശീയപാത അതോറിറ്റിപോലെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം ഇതിനു പുറമെ ആണെന്നും അത് സർക്കാറിന്‍റെ കടമായി കൂട്ടുന്നില്ലെന്നും മറുപടിയിലുണ്ട്.
മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്‍റെ ചെലവുകൾ നടത്തുന്നത്. 2023 ഏപ്രിലിൽ 1.36 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. മേയിൽ 1.69 ലക്ഷം കോടിയും ജൂണിൽ 1.36 ലക്ഷം കോടിയും ജൂലൈയിൽ 1.75 ലക്ഷം കോടിയും കടമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.