മണിപ്പൂരിൽ സമാധാന കമ്മിറ്റി രൂപവത്കരിച്ച് കേന്ദ്രം; സി.ബി.ഐ അന്വേഷണം ആരംഭിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടിട്ടും വംശീയകലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കമ്മിറ്റി രൂപവത്കരിച്ച് കേന്ദ്ര സർക്കാർ. മണിപ്പൂർ ഗവർണറാണ് സമാധാന കമ്മിറ്റി അധ്യക്ഷൻ. മുഖ്യമന്ത്രി, ഏതാനും മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ നിയമസഭ അംഗങ്ങൾ, രാഷ്ടീയ പാർട്ടി നേതാക്കൾ, മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരെല്ലാം കമ്മിറ്റിയുടെ ഭാഗമാവും.
മണിപ്പൂർ സന്ദർശനത്തിനിടെ, വംശീയ കലാപം അവസാനിപ്പിക്കാൻ സമാധാന കമ്മിറ്റി രൂപവത്കരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. വംശീയ കലാപത്തിൽ സി.ബി.ഐ അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഗൂഢാലോചനയുൾപ്പെടെയുള്ള കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ 10 ഉദ്യോഗസ്ഥരാണുള്ളത്.
കലാപം ശമനമില്ലാതെ തുടരുന്നതിനിടെ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ശനിയാഴ്ച മണിപ്പൂർ സന്ദർശിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.