ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് രേഖാമൂലം നൽകി മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ, 1955ലെ പൗരത്വ നിയമം എന്നിവയനുസരിച്ച് തടങ്കൽ പാളയങ്ങൾ നിർമിക്കാൻ വകുപ്പില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി. ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതരാവുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നതുവരെ ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കണമെന്ന് സുപ്രീംകോടതി 2012ൽ നിർദേശിച്ചിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ 2012 മാർച്ച് ഏഴിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് അതതു സംസ്ഥാന സർക്കാറുകൾ അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ തടങ്കൽപാളയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.