ആറു യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പേരിൽ ആറു യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രനടപടി. നാഷൻ ടി.വി, സംവാദ് ടി.വി, സരോകർ ഭാരത്, നാഷൻ 24, സ്വർണിം ഭാരത്, സംവാദ് സമാചാർ എന്നീ ചാനലുകൾക്കാണ് നിരോധനം. 20 ലക്ഷത്തോളം വരിക്കാരുള്ള ചാനലുകളാണിത്.
വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിൽ ഇവർ സഹകരിച്ചിരുന്നതായി തോന്നും വിധമായിരുന്നു പ്രവർത്തനമെന്ന് ‘പ്രസ് ഇൻഫർമേഷൻ ബ്യൂറോ’യുടെ വസ്തുത പരിശോധന യൂനിറ്റ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകൾ, സുപ്രീംകോടതി-പാർലമെന്റ് നടപടികൾ, സർക്കാറിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു.
പി.ഐ.ബിയുടെ ശ്രദ്ധയിൽപെട്ടതോടെ സംവാദ് സമാചാർ, സംവാദ് ടി.വി, നാഷൻ ടി.വി എന്നിവ ഇൻസൈഡ് ഇന്ത്യ, ഇൻസൈഡ് ഭാരത്, നാഷൻ വീക്‍ലി എന്നിങ്ങനെ പേരുമാറ്റി. ഇലക്ട്രോണിക് വോട്ടുയന്ത്രം നിരോധിച്ചതായും മറ്റും റിപ്പോർട്ട് ചെയ്ത ഈ ചാനലുകൾ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും പറയാത്ത കാര്യങ്ങൾ സംപ്രേക്ഷണം ചെയ്തു. കഴിഞ്ഞ മാസം പി.ഐ.ബി വസ്തുത പരിശോധന യൂനിറ്റ് മൂന്ന് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂട്യൂബിന് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.