കേരളം സമർപ്പിച്ച 6000 കോടിയുടെ ജലഗതാഗത പദ്ധതി കേന്ദ്രം തള്ളി
text_fieldsന്യൂഡൽഹി: കേരളത്തിെൻറ ഉൾനാടൻ ജലഗതാഗത വികസനത്തിനായി കേരള സർക്കാർ സമർപ്പിച്ച 6000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ തള്ളി. കൊല്ലം മുതൽ കോവളം വരെയും കോഴിക്കോട് മുതൽ കാസർകോട് വരെയുമുള്ള ജലപാത ഉൾപ്പെടുത്തി സമർപ്പിച്ച പദ്ധതിക്ക് സാമ്പത്തികസഹായം നൽകാൻ ആവില്ലെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത സഹമന്ത്രി ശാന്തനു ഠാക്കൂർ ആണ് രാജ്യസഭയിൽ പറഞ്ഞത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി പദ്ധതിക്ക് സഹായം അഭ്യർഥിച്ചിരുന്നു. എല്ലാ സഹായവും ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിെൻറ നിഷേധാത്മക നടപടി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസിനാണ് കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്.
ഈ പദ്ധതിക്ക് പണം നൽകാനാവില്ലെന്ന് മൂന്ന് വർഷം മുമ്പ് കേരള മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് കേന്ദ്രം രാജ്യസഭയിൽ വ്യക്തമാക്കി. തെക്കൻ കേരളത്തിൽ കൊല്ലം - കോവളം പദ്ധതിക്കും വടക്കൻ കേരളത്തിൽ നിർദിഷ്ട കോഴിക്കോട് - നീലേശ്വരം ജലപാതയുടെ ഭാഗമായി കോട്ടപ്പുറം - ഹോസ്ദുർഗ് പദ്ധതിക്കും 2016 മേയിൽ മുഖ്യമന്ത്രി നിർദേശം സമർപ്പിച്ചതാണെന്ന് മന്ത്രി വിശദീകരിച്ചു.
നേരത്തെ നടത്തിയ പഠനങ്ങളിൽ വർക്കലയിൽ ടണൽ ഉള്ളതിനാൽ കൊല്ലം - കോവളം ജലപാത സാധ്യമല്ലെന്നാണ് കണ്ടെത്തിയത്. കോഴിക്കോട് - നീലേശ്വരം പാത ഷിപ്പിങ്ങിനും ജലഗതാഗതത്തിനും യോജിച്ചതല്ലെന്നും വ്യക്തമായി.
അതേസമയം, കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ മാത്രമേ സാേങ്കതികമായി ഉൾനാടൻ ജലഗതാഗതത്തിന് സാധ്യമാകൂ എന്ന് വിലയിരുത്തി പദ്ധതി 2015ലെ ദേശീയ ജലപാത ബില്ലിൾ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് വന്ന ഇടത് സർക്കാർ എസ്.പി.വി (സ്പെഷൽ പർപസ് വെഹിക്കിൾ) ഉണ്ടാക്കി കൊല്ലം മുതൽ കോവളം വരെയും കോഴിക്കോട് മുതൽ കാസർകോട് വരെയും ഉൾപ്പെടുത്തി പദ്ധതി വീണ്ടും സമർപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.