14 ഹൈകോടതി ജഡ്ജിമാരുടെ ശിപാർശ കേന്ദ്രം തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: അയോധ്യ കേസിലെ അഭിഭാഷകനടക്കം ഒമ്പത് പേെര സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാർശ അംഗീകരിച്ച കേന്ദ്ര സർക്കാർ 14 പേരെ ഹൈകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ തിരിച്ചയച്ചു.
നടപടിക്രമത്തിന് വിരുദ്ധമായി കൊളീജിയം രണ്ട് തവണ ശിപാർശ ചെയ്ത രണ്ട് ജഡ്ജിമാരുെട പേരുകൾ രണ്ടാം തവണയും മോദി സർക്കാർ തിരിച്ചയച്ചു.
1098 ഹൈകോടതി ജഡ്ജിമാർ വേണ്ടിടത്ത് 455 തസ്തികകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് സർക്കാറിെൻറ തിരിച്ചയക്കൽ. 2019 ജൂലൈയിൽ സമർപ്പിച്ച കൽക്കത്ത ഹൈകോടതിയിലേക്കുള്ള അഞ്ച് ജഡ്ജിമാരുടെ ശിപാർശയാണ് രണ്ട് വർഷം കഴിഞ്ഞ് ഇപ്പോൾ തിരിച്ചയച്ചത്.
ജമ്മു-കശ്മീർ ഹൈകോടതിയിലെ ശിപാർശക്ക് 21 മാസവും ഡൽഹി ഹൈകോടതിയിലെ നാല് ജഡ്ജിമാരുെട ശിപാർശക്ക് 11 മാസമാണ് പഴക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.