സിൽവർ ലൈൻ നിർത്തിവെച്ച ശേഷം ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ തുടർപ്രവൃത്തികൾ നിർത്തിവെച്ചതിനുശേഷം കേരളസർക്കാറും കേന്ദ്രവും തമ്മിൽ പദ്ധതി സംബന്ധിച്ച് ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ഇതുസംബന്ധിച്ച് അടൂർപ്രകാശ് എം.പി ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കേന്ദ്രം മറുപടി നൽകിയത്.
കേരളത്തിലേക്ക് തൽക്കാലം വന്ദേ മെട്രോ ട്രെയിൻ സർവിസുകൾ അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ വ്യക്തമാക്കി.വന്ദേ ഭാരത് സർവിസുകൾ ഉൾപ്പെടെയുള്ള പുതിയ ഏത് റെയിൽവേ സർവിസുകളും അനുവദിക്കുന്നത് റോളിങ് സ്റ്റോക്ക്, സർവിസിന്റെ പ്രയോഗക്ഷമത, ട്രാഫിക് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണെന്നും സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല ട്രെയിനുകൾ അനുവദിക്കുന്നതെന്നും മറുപടിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.