Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2023 11:31 PM IST Updated On
date_range 5 Dec 2023 11:31 PM ISTജമ്മു-കശ്മീർ തെരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്ര സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയാറാണെന്നും തെരഞ്ഞെടുപ്പു കമീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ പാർലമെന്‍റിൽ അറിയിച്ചു. നിയമസഭകളിലെ വനിത സംവരണം ജമ്മു-കശ്മീരിലും നടപ്പാക്കുന്നതിനുള്ള നിയമഭേദഗതി ബില്ലിന്‍റെ ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് സർക്കാർ നിലപാട് വിശദീകരിച്ചത്.
രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് നാലു വർഷം കഴിഞ്ഞിട്ടും ജമ്മു-കശ്മീരിൽ വനിത സംവരണം നടപ്പാക്കാൻ നിയമസഭ തന്നെയില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story