കേന്ദ്രസര്‍ക്കാരിന്‍്റെ വാക്സിന്‍ നയം പൊതുവിമര്‍ശനത്തിനിടയാക്കുന്നു
text_fieldsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍്റെ വാക്സിന്‍ നയം ലളിതമാക്കേണ്ടതുണ്ടെന്ന് രാജ്യത്തെ മുന്‍നിര ബാങ്കന്‍മാരില്‍ ഒരാളായ കോട്ടക് മഹീന്ദ്ര ഗ്രൂപ്പിലെ ഉദയ് കൊട്ടക് മാധ്യമങ്ങളോട് പറഞ്ഞു. വൈറസിനെതിരായ പോരാട്ടം അടുത്ത മാസങ്ങളില്‍ നിര്‍ണായകമാകും. വാക്സിന്‍ വിതരണത്തില്‍ കേന്ദ്രീകൃത നയിമില്ലാത്തത് ഏറെ പ്രയാസം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സിനായി മത്സരിക്കുകയാണിപ്പോള്‍. ക്വാട്ട സംബന്ധിച്ച് കൃത്യതയില്ലാത്തതാണീ മത്സരത്തിനുകാരണം.
കേന്ദ്രം 75 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും തുല്യമായി വിതരണം ചെയ്യണം. ബാക്കിവരുന്ന 25ശതമാനം സ്വയം പ്രതിരോധത്തിനായി ഉപയോഗിക്കണം.
നിലവിലെ വാക്സിന്‍ നയം, നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിനുകള്‍ സ്വന്തമാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട്. ഇതൊരു തെറ്റായ പ്രവണതയാണ്. ഫൈസര്‍, മോഡേണ തുടങ്ങിയ നിര്‍മ്മാതാക്കള്‍ വാക്സിന്‍ ആവശ്യപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറായിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ ഈ സിസ്റ്റം സമ്പൂര്‍ണപരാജയമാണെന്ന് പറഞ്ഞുകഴിഞ്ഞു.
തുടക്കം മുതല്‍ തന്നെ കേന്ദ്രം സംസ്ഥാനങ്ങളോട് വാക്സിന്‍ വിഷയം സ്വയം കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എനിക്കറിയാവുന്നിടത്തോളം, ഒരു സംസ്ഥാനത്തിന് പോലും ഒരു ഡോസ് പോലും വാക്സിന്‍ ലഭിച്ചിട്ടില്ല.
നയത്തിന്‍്റെ പുനര്‍ക്രമീകരണം ഇപ്പോള്‍ നിര്‍ണായകമാണെന്നും വരും മാസങ്ങള്‍ നിര്‍ണായകമാകുമെന്നും രാജ്യം സ്വയം തയ്യറാകേണ്ടതുണ്ടെന്നും ഉദയ് കൊട്ടക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.