പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയോട് അതിജീവിതയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോയെന്നാണ് ചോദിച്ചത്. വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല. കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും മാധ്യമങ്ങൾ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
കോടതിക്ക് സ്ത്രീകളോട് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നു മറ്റൊരു കേസിന്‍റെ വാദത്തിനിടെയാണ് ജസ്റ്റിസ് ബോബ്ഡെയുടെ വിശദീകരണം. കോടതിയുടെ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉൾപ്പെടെയുള്ള ഒട്ടേറെ പേർ പരാമർശത്തിനെതിരെ രംഗത്തുവന്നു. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റസിന് കത്ത് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.