ദലിത് - മുസ്ലിം സഖ്യം തകർത്ത് കോൺഗ്രസും ഇടതുപക്ഷവും
text_fieldsഈ നിയമസഭ തെരഞ്ഞെടുപ്പിൽ രൂപപ്പെടുകയായിരുന്ന ദലിത്-മുസ്ലിം രാഷ്്ട്രീയ സഖ്യത്തെ തകർത്തത് ഇടതുപക്ഷവും കോൺഗ്രസുമാണെന്ന് അംബേദ്കറൈറ്റ് സംഘടനയായ 'ബാംസെഫ്' ദേശീയ അധ്യക്ഷൻ ആർ. റാം. ബാംസെഫ് ദേശീയ പ്രസിഡൻറ് വാമൻ മെശ്രാം സഖ്യചർച്ചക്ക് ഫുർഫുറ ശരീഫിൽ വന്ന് അബ്ബാസ് സിദ്ദീഖിയെ കണ്ട ശേഷമാണ് ഇടതുപക്ഷത്തിെൻറയും കോൺഗ്രസിെൻറയും ഭാഗത്ത് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് ആർ. റാം 'മാധ്യമ'ത്തോടു പറഞ്ഞു. അസദുദ്ദീൻ ഉവൈസിയുമായും അംബേദ്കറൈറ്റുകളുമായും ചേർന്ന് ദലിത്- ആദിവാസി- മുസ്ലിം സഖ്യമുണ്ടാക്കുന്നതിൽനിന്ന് അബ്ബാസ് സിദ്ദീഖി പിന്തിരിഞ്ഞത് എന്തുകൊണ്ടാെണന്ന് ചോദിച്ചപ്പോഴാണ് സഖ്യചർച്ചയിൽ പങ്കാളിയായ റാം ഈ മറുപടി നൽകിയത്.
അന്ന് വാമൻ മിശ്രയുമായി ചർച്ച നടത്തിയ അബ്ബാസ് സിദ്ദീഖി ബംഗാളിൽ മുസ്ലിം-ബഹുജൻ സഖ്യം രൂപപ്പെടാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. ഇതുകേട്ട് അപകടം മണത്തറിഞ്ഞ ഇടതുപക്ഷ - കോൺഗ്രസ് നേതാക്കളാണ് അബ്ബാസ് സിദ്ദീഖിയെ അതിൽനിന്ന് പിന്തിരിപ്പിച്ചത്.
തങ്ങൾ സഖ്യത്തിലൂടെ ലക്ഷ്യമിട്ട പട്ടികജാതിക്കാരായ അഞ്ചുവിഭാഗങ്ങൾക്കടിയിലാണ് മോദിയും അമിത് ഷായും ഈ ചുറ്റിക്കളിക്കുന്നത്. മുസ്ലിംകളാണെങ്കിലും അവരിലേറെയും പട്ടികജാതിക്കാർ മതം മാറിയവരാണ്. അവർ ഞങ്ങളുടെ സഹോദരങ്ങൾതന്നെയാണ്. അതിനാൽ ഈ സഖ്യം ദീർഘകാലംകൊണ്ട് വളർന്നാൽ ബംഗാളിെൻറ രാഷ്്ട്രീയ ചിത്രം മാറ്റിയെഴുതുമായിരുന്നു.
പട്ടികജാതിക്കാരും മുസ്ലിംകളും ചേർന്നാൽ ബംഗാൾ ജനസംഖ്യയുടെ 55 ശതമാനം വരുന്നതിനാൽ മറ്റാരുടെയും സഹായമില്ലാതെ രണ്ടു കൂട്ടർക്കും രാഷ്ട്രീയ മേധാവിത്വം സ്ഥാപിക്കാൻ കഴിയും. എന്നാൽ, ഇടതുപക്ഷവും കോൺഗ്രസും വെച്ച കെണിയിൽ സിദ്ദീഖി വീണു.
രണ്ടു പ്രാവശ്യം അബ്ബാസ് സിദ്ദീഖിയെ കണ്ട് തങ്ങൾ ചർച്ച നടത്തിയ ശേഷമായിരുന്നു ഇതെന്നും ആർ. റാം പറഞ്ഞു.
എന്നാൽ, അതിനെക്കുറിച്ച് ചോദിക്കുേമ്പാൾ ഇപ്പോൾ അതിെനക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് അബ്ബാസ് സിദ്ദീഖി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.