കർണാടകയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ്; ഇക്കാര്യം മുസ് ലിം സഹോദരങ്ങൾ തിരിച്ചറിയണം- കുമാരസ്വാമി
text_fieldsബംഗളൂരു: കർണാടകത്തിൽ ബി.ജെ.പിയിലെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണെന്നും ഇക്കാര്യം മുസ് ലിം സഹോദരങ്ങൾ തിരിച്ചറിയണമെന്നും ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഹാവേരി ജില്ലയിലെ ഹൻഗലിലെ പ്രദേശിക നേതാവ് കാദർ ഷെയ്ക്കിനും പ്രവർത്തകർക്കും ജെ.ഡി.എസ് അംഗത്വം നൽകുന്നതിനായി ബംഗളൂരുവിലെ ജെ.പി ഭവനിൽ നടന്ന പരിപാടിക്കിടെയായിരുന്നു കോൺഗ്രസിനെതിരെ കുമാരസ്വാമി രംഗത്തെത്തിയത്.
കോൺഗ്രസ് ഇനി ഒരിക്കലും സംസ്ഥാനത്ത് അധികാരത്തിൽ എത്തില്ലെന്നും പ്രാദേശിക പ്രവർത്തികളുടെ കൈയിലാണ് ഭാവിയെന്നും കുമാരസ്വാമി പറഞ്ഞു. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികൾക്കുണ്ടായ തിരിച്ചടി ചൂണ്ടികാണിച്ചായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. കോൺഗ്രസിന് സംസ്ഥാനത്ത് ഒറ്റക്ക് അധികാരത്തിലെത്താനുള്ള ശേഷിയില്ല. കോൺഗ്രസ് കാരണമാണ് ബി.ജെ.പി വീണ്ടും സംസ്ഥാനത്ത് അധികാരല്ലിതെത്തിയത്.
ഇക്കാര്യം സംസ്ഥാനത്തെ മുസ് ലിം സഹോദരങ്ങൾ മനസിലാക്കണം. അല്ലെങ്കിൽ തിരിച്ചടി ലഭിച്ചുകൊണ്ടേയിരിക്കും. 2013ല്‍ കോണ്‍ഗ്രസിന് ഭൂരിഭക്ഷം കിട്ടാന്‍ കാരണം ബി.ജെ.പി മൂന്നായി വിഭജിക്കപ്പെട്ടതുകൊണ്ടാണ്. ബി.ജെ.പി.ക്കു പുറമേ ബി.എസ്.യെദിയൂരപ്പയുടെയും ബി. ശ്രീരാമുലുവിെൻറയും നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ അന്ന് മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഇനി രണ്ടു വര്‍ഷം ബാക്കി നില്‍ക്കേ അടുത്ത മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് തര്‍ക്കം നടക്കുകയാണ്.
രണ്ടു വര്‍ഷം കൂടി കാത്തിരിക്കാനാകാത്തവിധം അവര്‍ നിരാശരാണ്. അധികാരത്തിലെത്തിയതു പോലെയാണ് കോണ്‍ഗ്രസിെൻറ പെരുമാറ്റമെന്നും കുമാരസ്വാമി പരിഹസിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കുമാരസ്വാമി വീണ്ടും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കുമാരസ്വാമി നുണയെന്ന് സിദ്ധരാമയ്യ
ബംഗളൂരു: ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി നുണയനാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തെന്ന കുമാരസ്വാമിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. കുമാരസ്വാമി നുണയനാണെന്നും അദ്ദേഹത്തിന് കൂടുതല്‍ മറുപടി നല്‍കാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.