എൽ.കെ അദ്വാനിയോട് രാജ്യം കടപ്പെട്ടിരിക്കുന്നു –മോദി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനി 94ാം പിറന്നാൾ ആഘോഷിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ അദ്വാനിയെ സന്ദർശിച്ച് ആശംസ നേർന്നു.
രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിനും സാംസ്കാരിക സാമൂഹിക വികസനത്തിനും ജനങ്ങൾ അദ്വാനിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ബുദ്ധിസാമർഥ്യവും ഭരണനൈപുണ്യവും കൊണ്ട് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തതായും മോദി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.