ഒരേ കേസിൽ മതം തിരിച്ച് വിചാരണ ചെയ്യണമെന്ന് കോടതി
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാക്രമണത്തിൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത ഒേര കൊലപാതക കേസിൽ പ്രതികളായ ഹിന്ദുക്കളെയും മുസ്ലിംകളെയും വെവ്വേറെ വിചാരണ ചെയ്യണമെന്ന് ഡൽഹി കോടതി.
ഗുജറാത്ത് വംശഹത്യ കേസിൽ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും കേസ് വെവ്വേറെയാക്കിയ ഗുജറാത്ത് ഹൈകോടതി വിധി അടിസ്ഥാനമാക്കിയാണ് പ്രതിഭാഗം വാദത്തെ കുറിച്ചുള്ള മുൻധാരണ ഒഴിവാക്കാൻ ഇൗ നടപടിയെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് പറഞ്ഞു.
രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപെട്ട പ്രതികൾ വ്യത്യസ്ത ഗൂഢാലോചനകളിലൂടെ ഒരുകെലപാതകം നടത്തിയെന്ന കേസിൽ വിചാരണ നടത്താൻ കഴിയാത്ത പ്രത്യേക സാഹചര്യമാണെന്ന് ജഡ്ജി വിശദീകരിച്ചു.
അത്തരെമാരു സാഹചര്യത്തിൽ മുൻധാരണയില്ലാതെ വിചാരണയെ സമീപിക്കാൻ കേസ് വേർപെടുത്തുകയാണ് നല്ലതെന്ന് ഗുജറാത്ത് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജഡ്ജി തുടർന്നു.
24കാരെൻറ െകാലപാതകത്തിൽ നിലവിൽ ഡൽഹി പൊലീസ് തയാറാക്കിയ കുറ്റപത്രം പ്രതിപ്പട്ടികയിലുള്ള ഹിന്ദുക്കളായ കുൽദീപ്, ദീപക് ഠാക്കൂർ, ദീപക് യാദവ് എന്നിവർക്ക് മാത്രമാക്കി മാറ്റാനും മുസ്ലിംകളായ മുഹമ്മദ് ഫുർഖാനും മുഹമ്മദ് ഇർശാദിനും എതിരെ മറ്റൊരു കുറ്റപത്രം തയാറാക്കാനും ഡൽഹി കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.