രാജ്യത്ത് കോവിഡ് വാക്സിൻ ഡോസ് 190 കോടി കവിഞ്ഞു
text_fieldsന്യൂഡൽഹി: രാജ്യത്ത് നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 190 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12-14 വയസ്സുള്ള 3.01 കോടിയിലധികം കുട്ടികൾക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. 18-59 വയസ്സുള്ളവർക്ക് 9,95,265 കരുതൽ ഡോസുകൾ കൊടുത്തു.
ഏപ്രിൽ 10ന്, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസുകൾ നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പതു മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് എടുക്കാം. കഴിഞ്ഞ വർഷം ജനുവരി 16നാണ് രാജ്യവ്യാപക വാക്സിനേഷൻ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.