കർണാടകയിൽ ഗോമൂത്ര- ചാണക ഗവേഷണ കേന്ദ്രം വരുന്നു
text_fieldsബംഗളൂരു: ഗോമൂത്രത്തിെൻറയും ചാണകത്തിെൻറയും ഗുണങ്ങളെക്കുറിച്ച് പഠിക്കാൻ കർണാടകയിലെ ബെളഗാവിയിൽ ഗവേഷണ േകന്ദ്രം സ്ഥാപിക്കുന്നു. ആർ.എസ്.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കേശവ സ്മൃതി ട്രസ്റ്റ് ആണ് ബെളഗാവി നഗരത്തിൽനിന്നു 100 കിലോമീറ്റർ അകലെയുള്ള കൗജലാഗി ഗ്രാമത്തിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 13 ഏക്കറിലായുള്ള സ്ഥാപനത്തിെൻറ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പശു കേന്ദ്രീകൃതമായ കൃഷികളായിരിക്കും സ്ഥലത്ത് പ്രധാനമായും നടക്കുക.
കേന്ദ്രത്തിെൻറ നിർമാണം പൂർത്തിയായശേഷമായിരിക്കുംചാണകത്തിെൻറയും ഗോമൂത്രത്തിെൻറയും ഗുണങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിക്കുക. ആർ.എസ്.എസ് അംഗങ്ങളാണ് ട്രസ്റ്റിലെ പ്രവർത്തകർ. സ്ഥലത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന കാര്യം ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും ഇപ്പോൾ അടിസ്ഥാന സൗകര്യം ഒരുക്കുകയാണെന്നും പ്രവർത്തനരീതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നുമാണ് ട്രസ്റ്റ് അംഗങ്ങൾ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഗോമൂത്രത്തെക്കുറിച്ചും അത് 'കുടിക്കുമ്പോഴുള്ള അത്ഭുതകരമായ ഫലപ്രാപ്തിയെക്കുറിച്ചും' പഠിക്കുകയാണ് േകന്ദ്രത്തിെൻറ പ്രധാന ലക്ഷ്യമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.