സുരക്ഷയുണ്ടായിരുന്നെങ്കിൽ പിതാവ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് ശൗര്യചക്ര ബൽവീന്ദർ സിങ്ങിെൻറ മകൾ
text_fieldsടാൺ ടരൺ(പഞ്ചാബ്): ആവശ്യമായ സുരക്ഷ ഉണ്ടായിരുന്നെങ്കിൽ പിതാവ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ച ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിങ്ങിെൻറ മകൾ പ്രാൺപ്രീത് കൗർ. സുരക്ഷ ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ നൽകിയിരുന്നുവെന്നും സർക്കാറും ഇൻറലിജൻസ് ഏജൻസികളുമാണ് മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹത്തിെൻറ ഭാര്യയും ആരോപിച്ചു.
''ഞങ്ങൾക്ക് സുരക്ഷയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കൊലയാളികൾ തിരിച്ചടി ഭയന്നേനെ. ഞങ്ങൾ നിരവധി ഇ മെയിലുകളും അപേക്ഷകളും അയച്ചിരുന്നു. അധികാരികളെ നേരിൽ കാണുകയും ചെയ്തു. പക്ഷെ ഞങ്ങൾക്ക് യാതൊരുവിധ സുരക്ഷയും ലഭിച്ചില്ല.'' - പ്രാൺപ്രീത് കൗർ പറഞ്ഞു.
അക്രമികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബൽവീന്ദർ സിങ്ങിെൻറ ഭാര്യ ജഗദീഷ് കൗർ നിലപാടെടുത്തിരുന്നു. എന്നാൽ അക്രമികളെ ഉടൻ പിടികൂടുമെന്ന അധികൃതരുടെ ഉറപ്പിൻമേൽ ശനിയാഴ്ച സംസ്കാരം നടത്താൻ പിന്നീട് സമ്മതിക്കുകയായിരുന്നു. തങ്ങളുടെ സുരക്ഷ സർക്കാർ പിൻവലിച്ചുവെന്നും അവർ ആരോപിച്ചു.
''ഞങ്ങളുടെ കുടുംബത്തിനു നേരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട് 42 പ്രഥമ വിവര റിപ്പോർട്ടുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ രേഖപ്പെടുത്താത്ത എണ്ണമറ്റ ആക്രമണങ്ങൾ വേറെയും നടന്നു. സുരക്ഷ പിൻവലിച്ചത് തെറ്റായിരുന്നു. '' -ജഗദീഷ് കൗർ പറഞ്ഞു.
ബൽവീന്ദർ സിങ്ങിെൻറ മരണത്തിന് സർക്കാറും ജില്ലാ ഭരണകൂടവും ഇൻറലിജൻസ് ഏജൻസികളുമാണ് ഉത്തരവാദികൾ. സുരക്ഷയെ ഒരു പദവി ചിഹ്നമായി കണക്കാക്കുന്നവർക്ക് അത് നൽകുന്നു. യഥാർഥത്തിൽസുരക്ഷ ആവശ്യമുണ്ടായിരുന്ന തങ്ങൾക്ക് അത് നൽകിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പഞ്ചാബിൽ ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തിയ ശൗര്യ ചക്ര ജേതാവ് ബൽവീന്ദർ സിങ് സന്ദു കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിെൻറ വീട്ടിൽ വെച്ച അജഞാതരായ അക്രമികളാൽ വെടിയേറ്റു മരിച്ചത്. രണ്ട് പേർ അദ്ദേഹത്തിെൻറ വസതിയിലെത്തുകയും അതിൽ ഒരാൾ വീടിനകത്ത് കടന്ന് സിങ്ങിന് നേരെ നിറയൊഴിക്കുകയുമായിരുന്നു.
ഭീകരവാദികളുടെ വധഭീഷണിയുണ്ടായിരുന്ന ബൽവീന്ദർ സിങ്ങിനും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് ജില്ല ഭരണകൂടത്തിെൻറ ശിപാർശ കണക്കിലെടുത്ത് അത് പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.