ഡെൽറ്റ വകഭേദം ചിക്കൻപോക്സ് പോലെ പടരും; ആശങ്കയായി യു.എസിൽ നിന്നുള്ള റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: കോവിഡിന്‍റെ ഡെൽറ്റ വകഭേദം ചിക്കൻപോക്സ് പോലെ അതിവേഗത്തിൽ പടരുമെന്ന് റിപ്പോർട്ട്. യു.എസ് സെൻർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവേന്റഷന്റെ കൈവശമുള്ളൊരു റിപ്പോർട്ടിൽ ഇത്തരമൊരു പരാമർശമുള്ളതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് ഔദ്യോഗികമായി ഇത് പുറത്തു വിട്ടിട്ടില്ല. വാക്സിനെടുക്കാത്ത ആളുകളിൽ പടരുന്ന അതേ രീതിയിൽ തന്നെ വാക്സിനെടുത്തവരിലും ഡെൽറ്റ വകഭേദം എത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പത്രങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വിട്ടിരുന്നു. ഡെൽറ്റ വകഭേദം അതിവേഗത്തിൽ പടരുമെന്ന് സി.ഡി.സി ഡയറക്ടർ ഡോ.റോഷെല്ല പി വാലെൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.
സാർസ്, എബോള, സ്മോൾ പോക്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസിനേക്കാളും വേഗത്തിൽ ഡെൽറ്റ പടരുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.