'ബാബരി മസ്ജിദിെൻറ തകർച്ച രാജ്യം മുസ്ലിം സമുദായത്തോട് കാണിച്ച കൊടിയ വഞ്ചന' -നീണ്ട രാഷ്ട്രീയ ജീവിതം പറഞ്ഞ് പ്രണബിെൻറ ആത്മകഥ
text_fieldsഡ്രമാറ്റിക് ഡികേഡ്സ്, ദ ടർബുലൻറ് ഇയേഴ്സ് - ഇന്ത്യൻ രാഷ്ട്രീയ കാലഘട്ടത്തിലെ സുവർണ പതിറ്റാണ്ടുകൾ അടയാളപ്പെടുത്ത പുസ്തകങ്ങളായിരുന്നു പ്രണബ് മുഖർജിയുടെ ആത്മകഥകൾ. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ പുസ്തകങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിെൻറ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു.
ബംഗ്ലാദേശ് രൂപീകരണത്തിനായുള്ള ഇന്ത്യയുടെ ഇടപെടൽ, ഇന്ദിരഗാന്ധിയുടെ രാഷ്ട്രീയ ദിനങ്ങൾ, അടിയന്തരാവസ്ഥ, ജനത പാർട്ടിയുടെ ഉദയം തുടങ്ങി എഴുപതുകളിലെ രാഷ്ട്രീയ കോളിളക്കങ്ങളാണ് ആദ്യ ഭാഗമായ ദിഡ്രമാറ്റിക് ഡികേഡ്സിൽ പറയുന്നത്. 2014ലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങിയത്.
രണ്ടു വർഷത്തിനു ശേഷമാണ് ദ ടർബുലൻറ് ഇയേഴ്സ് എന്ന പുസ്തകം പുറത്തിറങ്ങുന്നത്. സിഖ് പ്രക്ഷോഭം, ഇന്ദിര– രാജീവ് വധം, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങി നിരവധി സംഭവങ്ങൾ പ്രണബ് ഇതിൽ ഓർക്കുന്നു.
1980– 96 കാലത്തെ പ്രധാന സംഭവങ്ങളാണ് ദ ടർബുലൻറ് ഇയേഴ്സ്- 'പ്രക്ഷുബ്ധ വർഷങ്ങൾ' പങ്കുവെക്കുന്നത്. വിവാദ സംഭവങ്ങൾ ഒരുപാട് ഓർമപ്പെടുത്തുന്ന ആ പുസ്തകത്തിൽ കോൺഗ്രസ് സർക്കാറുകൾക്ക് സംഭവിച്ച പിഴവും പാളിച്ചകളും ഏറ്റുപറയുന്നു.
'ബാബരി മസ്ജിദിെൻറ തകർച്ച രാജ്യം മുസ്ലിം സമുദായത്തോട് കാണിച്ച കൊടിയ വഞ്ചനയാണ്. ഇന്ത്യയുടെ ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻയും പ്രതിച്ഛായ അതോടെ തകർന്നടിഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഒരു ആരാധനാലയം തകർത്തത് നാണക്കേടുണ്ടാക്കി' –പ്രണബ് ആത്മകഥയിൽ കുറിച്ചു.
'സിഖ് പ്രക്ഷോഭകാരികളുടെ വാദങ്ങൾക്ക് ഇന്ദിര ചെവി കൊടുത്തിരുന്നെങ്കിലും പിന്നീട് സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയതാണ് സർക്കാറിന് അവരുമായി ഇടയേണ്ടി വന്നത്. ചണ്ഡിഗഢ് പഞ്ചാബിലേക്ക് ചേർക്കുക, പഞ്ചാബും അയൽ സംസ്ഥാനങ്ങളും തമ്മിലെ നദീജല തർക്കം പരിഹരിക്കുക തുടങ്ങിയവയായിരുന്നു അകാലിദൾ തുടക്കത്തിൽ ഉന്നയിച്ച ആവശ്യം. അവരുടെ ആവശ്യങ്ങൾ ഇന്ദിര പരിഗണിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് സ്വയംഭരണ വാദം, ഖലിസ്ഥാൻ വാദം തുടങ്ങി രാജ്യത്തിെൻറ ഫെഡറൽ സംവിധാനം വെല്ലുവിളിക്കപ്പെട്ടതോടെ ഇന്ദിരക്ക് വിയോജിക്കേണ്ടി വന്നു. ഇതോടെ കടുത്ത നിലപാടുകളെടുക്കാൻ കേന്ദ്രം നിർബന്ധിതരായി. ഇതാണ് ഓപറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നീക്കത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. സൈനിക നടപടിയുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ഇന്ദിര ബോധവതിയായിരുന്നെന്നും പുസ്തകം ഓർക്കുന്നു.
ഇന്ദിരക്ക് ശേഷം പ്രധാനമന്ത്രിയാവാൻ താൻ ആഗ്രഹിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. രാജീവും താനും പശ്ചിമ ബംഗാളിൽ സംഘടനാ പരിപാടികളിൽ സംബന്ധിക്കവെയാണ് ഇന്ദിര വധിക്കപ്പെട്ടതറിഞ്ഞത്. ഡൽഹിയിലേക്കുള്ള വിമാനയാത്രയിൽ തന്നെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കാൻ രാജീവിനോട് ആവശ്യപ്പെട്ടത് താനായിരുന്നു. 1984ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ചത് തനിക്ക് പറ്റിയ അബദ്ധമായിരുന്നു'- പ്രണബ് പുസ്തകത്തിൽ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.