സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ഇനി നാലുപേർക്ക് വെളിച്ചമാകും
text_fieldsബംഗളൂരു: അന്തരിച്ച സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കണ്ണുകളിലൂടെ നാലുപേർ ഇനി ലോകം കാണും. ബംഗളൂരുവിലെ നാരായണ നേത്രാലം മുഖേന ദാനംചെയ്ത കണ്ണുകളുടെ കോര്‍ണിയ വിഭജിച്ചാണ് മുന്‍ ഭാഗങ്ങള്‍ രണ്ടുപേര്‍ക്കും മറുഭാഗം മറ്റു രണ്ടു പേര്‍ക്കുമായി നല്‍കിയത്.
രാജ്കുമാര് കുടുംബത്തോടുള്ള ആദരവിന്റെ ഭാഗമായി സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് നാരായണ നേത്രാലയ മാനേജിങ് ഡയറക്ടര്‍ ഡോ. ഭുജങ് ഷെട്ടി പറഞ്ഞു. അത്യാധുനിക സാങ്കേതിക സംവിധാനമുപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളുടെ കണ്ണുകള്‍ ഒരേസമയം നാലുപേർക്ക് കാഴ്ചനൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സ്വദേശികളായ യുവാക്കളാണ് കണ്ണുകള്‍ സ്വീകരിച്ചത്. പുനീതിന്റെ മരണം സംഭവിച്ചയുടന്‍ കണ്ണുകള്‍ നാരായണ നേത്രാലയയില് പിതാവ് ഡോ. രാജ്കുമാറിന്റെ പേരിലുള്ള നേത്രദാന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 1994ല്‍ ഡോ. രാജ്കുമാറും കുടുംബാംഗങ്ങളും മരണശഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.