കൊറോണ കൊല്ലുന്നതിന് മുമ്പ് ഈ എന്നെ ഫാൻ കൊല്ലും; വൈറലായി ആശുപത്രി കിടക്കയിലെ യുവാവിന്‍റെ വിഡിയോ
text_fieldsഭോപാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു യുവാവിന്‍റെ സെൽഫി വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. തനിക്ക് കൊറോണയെ പേടിയില്ല, എന്നാൽ തന്‍റെ തലക്ക് മുകളിൽ കറങ്ങുന്ന ഫാൻ നിലത്തേക്ക് വീഴുമെന്ന പേടി പങ്കുവെക്കുന്നതാണ് വിഡിയോ.
മധ്യപ്രദേശ് ചിന്ദ്വാരയിലെ പ്രമുഖ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയെത്തിയത്. ആശുപത്രി അധികൃതർ ഫാൻ മാറ്റിതരണം അല്ലെങ്കിൽ തന്‍റെ കിടക്ക തൽസ്ഥാനത്തുനിന്ന് മാറ്റിതരണമെന്നുമാണ് യുവാവിന്‍റെ ആവശ്യം.
രണ്ടുമിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ രോഗികളെ കൊണ്ടു നിറഞ്ഞ ആശുപത്രി വാർഡ് കാണാനാകും. ഇതിന് ശേഷം യുവാവിന്‍റെ കിടക്കക്ക് തൊട്ടുമുകളിൽ കറങ്ങുന്ന ഫാനിന്‍റെ ദൃശ്യങ്ങളാണ് കാണിക്കുന്നത്. ഉടൻ നിലത്തേക്ക് വീഴുമെന്ന രീതിയിൽ വശങ്ങളിലേക്ക് കറങ്ങുന്ന നിലയിലാണ് ഫാൻ.
ചിന്ദ്വാരയിലെ പ്രമുഖ ആശുപത്രിയിലാണ് താൻ ചികിത്സതേടിയത്. എന്നാൽ ഇവിടത്തെ ഫാനിന്‍റെ അവസ്ഥ നോക്കൂ. എന്‍റെ കട്ടിലിന്‍റെ തൊട്ടുമുകളിലാണ് ഈ ഫാൻ. ഇതിലേക്ക് നോക്കുേമ്പാൾ പേടി തോന്നുന്നു. കൊറോണയുടെ കാര്യത്തിൽ തോന്നാത്ത പേടി തനിക്ക് ഫാൻ കറങ്ങുന്നത് കാണുേമ്പാൾ തോന്നുന്നുവെന്നും യുവാവ് വിഡിയോയിൽ പറയുന്നു.
ഏതു നിമിഷവും നിലത്തേക്ക് വീഴുമെന്ന ഭയത്തിൽ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഒന്നുകിൽ ഫാൻ അഴിച്ചുമാറ്റുക അല്ലെങ്കിൽ തന്‍റെ കിടക്കയുടെ സ്ഥാനം മാറ്റി നൽകുകയെന്നുമാണ് യുവാവിന്‍റെ ആവശ്യം. കൊറോണ തന്നെ കൊല്ലുന്നതിന് മുമ്പ് ഈ ഫാൻ തന്നെ െകാലപ്പെടുത്തുമെന്നും യുവാവ് പറയുന്നു.
യുവാവിന്‍റെ വിഡിയോക്ക് നിരവധി പേരാണ് ട്വിറ്ററിലൂടെയും വാട്സ്ആപിലൂടെയും പ്രതികരണവുമായെത്തിയത്. ഫാൻ മാറ്റി നൽകണമെന്ന ആവശ്യമാണ് പലരും ഉന്നയിച്ചത്. കൂടാതെ ഫാൻ മാറ്റി നൽകുന്നതിന് മുമ്പ് യുവാവിന്‍റെ രോഗം മാറ്റി ആശുപത്രി വിടട്ടെയെന്ന് ആശംസിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.