ജമ്മു-കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
text_fieldsജമ്മു: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാമതും അവസാനത്തേതുമായ ഘട്ടത്തിൽ 39.18 ലക്ഷം വോട്ടർമാർ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, സാംബ, കഠ് വ, വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോറ, കുപ്വാര ജില്ലകളിലെ 40 നിയമസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ട വോട്ടെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബെയ്ഗ് ഉൾപ്പെടെ 415 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻമന്ത്രിയുമായ സജ്ജാദ് ലോൺ, നാഷനൽ പാന്തേഴ്സ് പാർട്ടി ഇന്ത്യ പ്രസിഡന്റ് ദേവ് സിങ് എന്നിവരാണ് സ്ഥാനാർഥികളിലെ മറ്റു പ്രമുഖർ. 15 മുൻമന്ത്രിമാരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.