വർഷകാല സമ്മേളനത്തിെന്റ ആദ്യയാഴ്ച കലങ്ങി: പാർലമെൻറിെൻറ ഇരു സഭകളിലും സ്തംഭനം
text_fieldsന്യൂഡൽഹി: ഇസ്രായേൽ കമ്പനിയുടെ ചാരവൃത്തിയും കർഷക സമരവും അടക്കമുള്ള വിഷയങ്ങളുന്നയിച്ച് വെള്ളിയാഴ്ചയും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതോടെ പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിെൻറ ആദ്യയാഴ്ച പൂർണമായും കലങ്ങി. 'പെഗസസ്' ചാരവൃത്തി സംബന്ധിച്ച പ്രസ്താവന മന്ത്രിയുടെ കൈയിൽനിന്ന് പിടിച്ചുവാങ്ങിയ തൃണമൂൽ കോൺഗ്രസ് എം.പിയെ രാജ്യസഭ പുറത്താക്കുകയും ചെയ്തു.
പാർലമെൻറ് സമ്മേളിക്കും മുമ്പ് കോൺഗ്രസ്, ശിവസേന, ഡി.എം.കെ എം.പിമാർ പെഗസസ് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു. പെഗസസ് ചാരവൃത്തി ചർച്ചചെയ്യാൻ കോൺഗ്രസ് എം.പി മാണിക്യം ടാഗോർ േലാക്സഭയിലും സി.പി.എം എം.പി എളമരം കരീം രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് നേതാവ് ദീന്ദേർ സിങ് ഹൂഡ കർഷക സമരം ചർച്ച ചെയ്യാൻ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
പ്രതിപക്ഷ ബഹളത്തിൽ രണ്ട് തവണ നിർത്തിവെച്ച ശേഷം ലോക്സഭ നടപടികൾ തുടരാനാകാതെ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. സമ്മേളനം തുടങ്ങുന്നതിനു മുമ്പ് രാജ്യസഭയിലെ ബി.ജെ.പിയുടെ കക്ഷി നേതാവ് പിയുഷ് ഗോയലും ഉപനേതാവ് മുഖ്താർ അബ്ബാസ് നഖ്വിയും കേന്ദ്ര പാർലമെൻററി സഹമന്ത്രി വി. മുരളീധരനും ചെയർമാൻ വെങ്കയ്യ നായിഡുവിനെ കണ്ട് തൃണമൂൽ എം.പിയെ പുറത്താക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ചിരുന്നു.
തുടർന്ന് രാജ്യസഭയുെട അജണ്ടയിൽ ഇല്ലാതെ തന്നെ ശാന്തനുസെന്നിനെ പുറത്താക്കാനുള്ള പ്രമേയം സർക്കാർ അവതരിപ്പിച്ചു. പുറത്താക്കിയിട്ടും േപാകാതിരുന്ന ശാന്തനുവിന് െഎക്യദാർഢ്യമായി പ്രതിഷേധവുമായി തൃണമൂൽ അംഗങ്ങൾ ഇറങ്ങിയതോടെ സഭ നിർത്തിവെച്ചു.
രാജ്യസഭ 12 മണിക്ക് വീണ്ടും ചേർന്നപ്പോഴും പോകാൻ കൂട്ടാക്കാതിരുന്ന ശാന്തനു സെന്നിനോട് സഭ വിട്ടുപോകാൻ ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ പ്രസ്താവന നടത്തിയെങ്കിലും ബഹളത്തിൽ സഭ വീണ്ടും നിർത്തിവെച്ചു.
ഉച്ചക്ക് ശേഷം സഭ ചേർന്നിട്ടും ശാന്തനു പോയില്ല. വർഷകാല സമ്മേളനം കഴിയുന്നതുവരെ താങ്കളെ പുറത്താക്കാനുള്ള പ്രമേയം രാജ്യസഭ പാസാക്കിയത് അറിയുമല്ലോ എന്ന് ചോദിച്ച ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ റായ് സഭ വിട്ടുപോകാൻ വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു.
ബംഗാളിലെ തങ്ങളുടെ അക്രമസംസ്കാരം തൃണമൂൽ കോൺഗ്രസ് പാർലമെൻറിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് വ്യാഴാഴ്ച ബഹളത്തിൽ പ്രസ്താവന നടത്താൻ കഴിയാതിരുന്ന െഎ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.