Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി

text_fields
bookmark_border
ബംഗളൂരുവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി
cancel

ബംഗളൂരു: ബംഗളൂരുവിൽ ക്രൂരപീഡനത്തിന്​ ഇരയായ ബംഗ്ലാദേശ്​ യുവതിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ കർണാടക പൊലീസ് ബംഗളൂരുവിലെത്തിച്ച്​ ​മെഡിക്കൽ പരിശോധന നടത്തി. പൊലീസ്​ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ്​ സൂചന.

ഒരാഴ്ച മുമ്പാണ്​ യുവതിയെ ക്രൂരമായി യുവാക്കൾ പീഡിപ്പിച്ചത്​. തുടർന്ന്​ ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്​ വന്നു. കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്നുള്ള ആറ്​ പേർ അറസ്റ്റിലായിരുന്നു. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട്​ സംബന്ധിച്ച തർക്കമാണ്​ പീഡനത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

നിയമവിരുദ്ധമായാണ്​ ഇവർ ബംഗളൂരുവിൽ താമസിച്ചിരുന്നത്​. പ്രതികളിലൊരാൾ യുവതിക്ക്​ സ്​പായിൽ ജോലി വാങ്ങി നൽകാമെന്ന്​ അറിയിച്ചാണ്​ ബംഗളൂരുവിലെത്തിച്ചത്​. പിന്നീട്​ പണം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ വിളിച്ചു വരുത്തി ക്രൂരപീഡനത്തിന്​ ഇരയാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - The girl who was tortured in Bangalore was found from Kozhikode
Next Story