കാമുകി ഉപേക്ഷിച്ചു; ബെൻസ് കാറിൽ കയറി ഡോക്ടർ തീകൊളുത്തി
text_fieldsചെന്നൈ: കാമുകി ഉപേക്ഷിച്ചതിനെ തുടർന്ന് വിഷാദത്തിലായ യുവ ഡോക്ടർ തന്റെ മെഴ്സിഡസ് ബെൻസ് കാറിൽ കയറി തീ കൊളുത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം.
29 കാരനായ ഡോക്ടറാണ് തന്റെ മെഴ്‌സിഡസ് കാറിൽ കയറി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായ പരിക്കുകളോടെ ഡോക്ടറെ രക്ഷിച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു.
കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ മുൻ സഹപാഠിയായ കാമുകിയുമായുള്ള ബന്ധം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തകർന്നത്. ഇതേത്തുടർന്ന് വിഷാദത്തിലായിരുന്ന ഡോക്ടർ ചികിത്സ തേടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും പ്രണയകാലത്ത് ഒരുമിക്കാറുണ്ടായിരുന്ന സ്ഥലത്ത് എത്തിയാണ് കാറിന് തീക്കൊളുത്തിയത്.
പ്രാഥമിക നിഗമനത്തിൽ ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. കത്തുന്ന കാറിൽ നിന്ന് നാട്ടുകാരാണ് ഇയാളെ പുറത്തെടുത്തത്. യുവതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അവർ സുരക്ഷിതയാണെന്നും പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലാണ് ഡോക്ടറുടെ കുടുംബം. അദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന പരമ്പരാഗത വൈദ്യൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.