സർക്കാറിന് ഇപ്പോൾ ട്രിപ്ൾ എൻജിൻ -ഏക്നാഥ് ഷിൻഡെ
text_fieldsമുംബൈ: ഡബിൾ എൻജിൻ സർക്കാറിന് ഇപ്പോൾ ട്രിപ്ൾ എൻജിനാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ രാഷ്ട്രീയത്തിന് വികസന നായകന്റെ പിന്തുണ ലഭിച്ചു. സംസ്ഥാനത്തിന്റെ അതിവേഗത്തിലുള്ള വികസനത്തിന് ഇത് സഹായകമാകും.
മഹാരാഷ്ട്ര ഇനി ഒരു മുഖ്യമന്ത്രിയും രണ്ട് ഉപ മുഖ്യമന്ത്രിമാരുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.അർഹതയുള്ള പാർട്ടി പ്രവർത്തകന് രണ്ടാം സ്ഥാനം മാത്രം ലഭിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിനെ സൂചിപ്പിച്ച് ഷിൻഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.