ഭൂ പതിവ് ചട്ട ഭേദഗതി നടപ്പ് നിയമസഭ സമ്മേളനത്തിലെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: 1964ലെ ഭൂ പതിവ് ചട്ടങ്ങളിൽ നടപ്പ് നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടർന്ന് ഭൂ പതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈകോടതി വിധിക്കെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ച് മൂന്നാഴ്ചത്തേക്ക് മാറ്റി.
ഹരജിയിൽ വിശദമായി വാദം കേൾക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. സർക്കാർ നടപടി ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഭേദഗതി കൊണ്ടുവരുമെന്ന് കേരളം നേരത്തെ സത്യവാങ്മൂലത്തിലും ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.