Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 9:07 PM IST Updated On
date_range 11 Aug 2021 9:07 PM ISTകോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു.12 ഓളം രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചിട്ടുണ്ട്.
അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം തേടി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്, ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും ഇതിെൻറ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കെ. സുധാകരൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, പി.പി. മുഹമ്മദ് ഫൈസൽ തുടങ്ങിയ എം.പിമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story