Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരുന്നുകൾ...

മരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതി ജനുവരിയിൽ തുടങ്ങും; ബ​സ​വ​രാ​ജ്​ ബൊ​മ്മൈ

text_fields
bookmark_border
Chief Minister Basavaraj Bommai
cancel
camera_alt

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബം​ഗ​ളൂ​രു: ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി തു​ട​ങ്ങു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ പ​റ​ഞ്ഞു. പ്ര​മേ​ഹം, ര​ക്​​ത​സ​മ്മ​ർ​ദം, ക്ഷ​യം എ​ന്നി​വ​ക്കു​ള്ള മ​രു​ന്നു​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ലെ​ത്തി​ക്കു​ക. സ്ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള ക്ലി​നി​ക്കു​ക​ൾ, 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന, ചി​കി​ത്സ എ​ന്നി​വ​യും ജ​നു​വ​രി അ​വ​സാ​ന​ത്തി​ൽ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ 114 ന​മ്മ ക്ലി​നി​ക്കു​ക​ൾ ഹു​ബ്ബ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കും. ജ​ന്മ​നാ കേ​ൾ​വി​ത്ത​ക​രാ​റു​ള്ള​വ​ർ​ക്കാ​യി കോ​ക്ലി​യ​ർ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള 500 കോ​ടി​യു​ടെ പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്കും.

ആ​കെ​യു​ള്ള 438 ന​മ്മ ക്ലി​നി​ക്കു​ക​ളും ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​റും പ​​ങ്കെ​ടു​ത്തു. ചേ​രി​നി​വാ​സി​ക​ൾ, ദി​വ​സ​ക്കൂ​ലി​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ പ്രാ​ഥ​മി​കാ​രോ​ഗ്യ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ന​മ്മ ക്ലി​നി​ക്കു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ന​ഴ്​​സ്, ലാ​ബ്​ ടെ​ക്നീ​ഷ്യ​ൻ, ഗ്രൂ​പ്​ ഡി ​ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഒ​രു ക്ലി​നി​ക്കി​ൽ 12 ഇ​നം ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ക.

പ്ര​സ​വ​ചി​കി​ത്സ, പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ, ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കു​ള്ള ചി​കി​ത്സ, കു​ട്ടി​ക​ൾ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​മു​ള്ള ചി​കി​ത്സ, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സൗ​ക​ര്യ​ങ്ങ​ൾ, കു​ടും​ബ​ക്ഷേ​മം, ഗ​ർ​ഭ​നി​രോ​ധ​നം, പ​ക​ർ​ച്ച​വ്യാ​ധി ചി​കി​ത്സ, പ്രാ​ഥ​മി​ക​വും ചെ​റു​തു​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ദീ​ർ​ഘ​കാ​ല രോ​ഗം, വാ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കു​ള്ള ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ന​മ്മ ക്ലി​നി​ക്കു​ക​ളു​ടെ പ്ര​ത്യേ​ക​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basavaraj BommaiMedicines Home Delivery
News Summary - The home delivery program will begin in January; Basavaraj Bommai
Next Story